ശബരിമല വിമാനത്താവളം: സ്വാഗതം ചെയ്യു​​േമ്പാഴും ചെറുവള്ളിയിലെ തൊഴിലാളികൾ ആശങ്കയിൽ

എരുമേലി: ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളമെന്ന സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുേമ്പാഴും ഇവിടത്തെ തൊഴിലാളികൾ ആശങ്കയിൽ. തോട്ടത്തിലെ തൊഴിൽ ഇല്ലാതാകുന്നതോടെ ജീവിതമാർഗം അടയുന്നതാണ് ഇവരെ ആശങ്കയിലാഴ്ത്തുന്നത്. താമസസൗകര്യമടക്കമുള്ള പ്രശ്നങ്ങളും ഇവരെ അലട്ടുന്നുണ്ട്. താൽക്കാലിക ജോലിക്കാര്‍ ഉള്‍പ്പെടെ 400 ഓളം പേരാണ് ജോലിനോക്കുന്നത്. ഇവര്‍ കുടുംബങ്ങളുമായി എസ്‌റ്റേറ്റില്‍ കഴിഞ്ഞുകൂടുകയാണ്. ആരാധാനാലയങ്ങളും ക്ലിനിക്കും എസ്‌റ്റേറ്റിലുണ്ട്. പുതിയ പദ്ധതി വരുന്നതോടെ തൊഴിലാളികളെ പുനരധിവസിപ്പിക്കാനും ജോലി ഉള്‍പ്പെടെ ആവശ്യങ്ങള്‍ സംരക്ഷിക്കാനും മാനേജ്‌മ​െൻറ് തയാറാകണമെന്നാണ് തൊഴിലാളികളുടെ നിലപാട്. സർക്കാർ ഇടപെടണമെന്നും വിമാനത്താവളത്തിൽ കുടുംബാംഗങ്ങളിൽ ഒരാൾക്ക് ജോലിനൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇവിടത്തെ താമസക്കാർക്ക് പകരം സൗകര്യം ഒരുക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും തൊഴിലാളികൾ പറയുന്നു. ഉടന്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കാനും തീരുമാനമായി. ചെറുവള്ളിയിലെ തൊഴിലാളികള്‍ക്കും അവരുടെ മക്കള്‍ക്കും യോഗ്യതക്കനുസരിച്ച തൊഴില്‍ നിര്‍ദിഷ്ട വിമാനത്താവളത്തില്‍ നല്‍കണമെന്നും ആവശ്യപ്പെടുന്നു. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങളിലെ എരുമേലി, മണിമല പഞ്ചായത്തുകളിലായാണ് 2263 ഏക്കര്‍ ചെറുവള്ളി എസ്‌റ്റേറ്റ് സ്ഥിതിചെയ്യുന്നത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ പ്രവാസികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളെയാണ്. മൂന്നു ജില്ലകളാലും ചുറ്റപ്പെട്ട എരുമേലിയില്‍നിന്ന് 120 കിലോമീറ്ററോളം നെടുമ്പാശ്ശേരിയിലേക്കും 150 കിലോമീറ്ററോളം തിരുവനന്തപുരം വിമാനത്താവളത്തിലേക്കും യാത്രചെയ്യേണ്ടതുണ്ട്. നാലുമണിക്കൂറിലധികം വിമാനത്തില്‍ യാത്ര ചെയ്‌തെത്തുന്ന വിദേശമലയാളിക്ക് വീടുകളിലെത്താന്‍ വീണ്ടും നാലുമണിക്കൂറിലധികം സഞ്ചരിക്കേണ്ടതുണ്ട്. ഗതാഗതക്കുരുക്ക് നിറഞ്ഞ റോഡുകളില്‍കൂടി സഞ്ചരിക്കുമ്പോള്‍ സമയദൈര്‍ഘ്യം വീണ്ടും കൂടും. നിര്‍ദിഷ്ട വിമാനത്താവളം എരുമേലിയില്‍ വരുന്നതോടെ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലയിലെ മുഴുവന്‍ പ്രവാസികളും ആശ്രയിക്കുന്നതും തിനെയായിരിക്കും. കൂടാതെ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളുടെ വികസനത്തിന് വേഗത കൂടാനും ഈ വിമാനത്താവളത്തിന് കഴിയും. ശബരിമലയുടെ കവാടമായ എരുമേലി ടൗണ്‍ഷിപ്പായി മാറാനുള്ള കാലവും വിദൂരമല്ല. അതിനിടെ, സര്‍ക്കാറി​െൻറ ഭാഗത്തുനിന്ന് ഭൂമിയെസംബന്ധിച്ച കാര്യത്തില്‍ വ്യക്തകൊണ്ടുവരണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. ഉത്സവമേഖലയായി പ്രഖ്യാപിച്ചു കോട്ടയം: പയ്യപ്പാടിയിലെ വെന്നിമല ശ്രീരാമലക്ഷ്മണ സ്വാമി ക്ഷേത്രത്തിലെ കർക്കടകവാവ് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിന് മൂന്നു കിലോമീറ്റർ ചുറ്റളവിലെ പ്രദേശം ജൂലൈ 23ന് ഉത്സവമേഖലയായി കലക്ടർ പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.