തൊടുപുഴ: മൈതീനുവേണ്ടി വലിയപറമ്പിൽ വീട് കാത്തിരുന്നത് 36 വർഷം. അത് വെറുതെയായില്ല. കഴിഞ്ഞ ദിവസം മൈതീൻ വീടിെൻറ പടിക്കെട്ടുകൾ കയറി വന്നു. ആലക്കോട് ചവർണയിലെ വലിയപറമ്പിൽ വീടും അയൽവാസികളും ഇപ്പോൾ വലിയ ആഹ്ലാദത്തിലാണ്. വലിയപറമ്പിൽ കൊന്താലത്തിെൻറയും സാറയുടെയും മകൻ മൈതീന് ഇപ്പോൾ വയസ്സ് 70. ഒരു ഭാരത ര്യടനം കഴിഞ്ഞാണ് ഇപ്പോൾ തിരിച്ചുവന്നത്. എന്തോ കാര്യത്തിന് ബാപ്പ വഴക്കുപറഞ്ഞതിന് ഒരുദിവസം വീട്ടിൽനിന്ന് ഇറങ്ങിപ്പോയതാണ്. പിന്നീട് ആരുമായി ബന്ധമുണ്ടായില്ല. വീട്ടുകാരും ബന്ധുക്കും പലവഴിക്കും അന്വേഷിച്ചെങ്കിലും തുമ്പുലഭിച്ചില്ല. പലനാടുകൾ ചുറ്റി ഒടുവിൽ എത്തിച്ചേർന്നത് ഡൽഹിലാണ്. ജീവിക്കാൻ വേണ്ടി പല പണികൾ ചെയ്തു. അഞ്ചുവർഷം ഡൽഹിയിൽ കഴിച്ചുകൂട്ടി. തുടർന്ന് ബിഹാറിലേക്ക് വണ്ടികയറി. അവിടെയും വർഷങ്ങളോളം താമസിച്ചു. പിന്നീട് ഗുജറാത്തിലെത്തി. അവിടെയും പത്തുവർഷത്തിലേറെ ജീവിച്ചു. ഒടുവിൽ ഗോവയിലെത്തിയതാണ് മൈതീെൻറ ജീവിതത്തിൽ വഴിത്തിരിവായത്. ഗോവ പനാജിയിൽ വ്യാപാരിയായ നസീമിെൻറ കുടുംബത്തോടൊപ്പമായിരുന്നു താമസം. ഗോവയിൽ മൂന്നു വർഷമാണ് ഉണ്ടായിരുന്നത്. ഇതിനിടെ, മൈതീെൻറ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമത്തിലായി നസീം. ഇതിന് ഗോവയിലെ മലയാളി അസോസിയേഷൻ പ്രസിഡൻറ് കരുനാഗപ്പള്ളി സ്വദേശി നിഷാദുമായി ബന്ധപ്പെട്ടു. നിഷാദ് യൂത്ത് കോൺഗ്രസ് ഇടുക്കി പാർലമെൻറ് മണ്ഡലം പ്രസിഡൻറ് ബിജോ മാണി വഴിയാണ് ബന്ധുക്കളെ കണ്ടെത്തിയത്. മൈതീെൻറ അനുജൻ മജീദ്, സഹോദരീഭർത്താവ് ഹംസയും മകൻ അൻഷാദും സി.പി.എം ബ്രാഞ്ച് സെക്രട്ടറി ജബ്ബാർ മലയിൽ എന്നിവർ തിങ്കളാഴ്ച ഗോവയിലെത്തി മൈതീനെയും കൂട്ടി ബുധനാഴ്ച വൈകീട്ട് ചവർണയിലെ വീട്ടിൽ എത്തുകയായിരുന്നു. മൂത്തസഹോദരി പാത്തുമ്മയോടൊപ്പമാണ് താമസം. മൈതീനെത്തിയതറിഞ്ഞ് ബന്ധുക്കളും പഴയകാല സുഹൃത്തുക്കളുമെല്ലാം വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.