തോട്ടം ഏറ്റെടുക്കൽ: എം.എം. മണിയെ പിന്തുണച്ച്​ ​േകാടിയേരി

തൊടുപുഴ: നഷ്ടത്തിലായ തോട്ടങ്ങൾ ഏറ്റെടുക്കാൻ എൽ.ഡി.എഫ് സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തോട്ടങ്ങൾ മുഴുവൻ ഏറ്റെടുക്കാൻ പോകുന്നുവെന്നതരത്തിൽ പ്രചാരണം നടക്കുന്നത് ശരിയല്ലെന്ന് മന്ത്രി എം.എം. മണി പറഞ്ഞതിനുപിന്നാലെയാണ് ഇതിനെ പിന്തുണച്ച് േകാടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയത്. എൽ.ഡി.എഫിൽ ഇക്കാര്യം ചർച്ചചെയ്തിട്ടില്ല. ഏതെങ്കിലും ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ടാകാമെങ്കിലും പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന നേതാക്കൾക്കെതിരെ ഉയർന്ന മെഡിക്കൽ കോളജ് കോഴ ആരോപണത്തിൽ വിജിലൻസ് കേെസടുക്കണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേന്ദ്രഭരണത്തി​െൻറ ആനുകൂല്യം ഉപയോഗിച്ച് ബി.ജെ.പി നേതാക്കൾ കള്ളപ്പണ ഇടപാടുകൾ നടത്തുകയാണ്. കോഴ ആരോപണം അന്വേഷിക്കാൻ ബി.ജെ.പി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിലെ കണ്ടെത്തലുകളൊന്നും ഊഹാപോഹങ്ങളല്ല. റിപ്പോർട്ടിലെ വിശദാംശങ്ങൾ വിജിലൻസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.