വിരമിച്ചയാൾക്ക്​ കെ.എസ്​.എഫ്​.ഇയിൽ നിയമനം

പത്തനംതിട്ട: മുൻ എം.എൽ.എയുടെ മകനുവേണ്ടി പൊതുമേഖല സ്ഥാപനമായ കെ.എസ്.എഫ്.ഇയിൽ പുതിയ തസ്തിക സൃഷ്ടിച്ചു. കെ.എസ്‌.എഫ്‌.ഇയി അസി.ജനറൽ മാനേജർ തസ്തികയിൽനിന്ന് വിരമിച്ചയാൾക്കുവേണ്ടിയാണ് ട്രയിനിങ് കോഒാഡിനേറ്റർ എന്നപേരിൽ പുതിയ തസ്തിക സൃഷ്ടിക്കാൻ ഡയറക്ട് ബോർഡ്‌ തീരുമാനിച്ചത്. ഇത്തരത്തിൽ ഒരു തസ്തിക കെ.എസ്.എഫ്.ഇയിൽ ഇതുവരെ ഉണ്ടായിരുന്നില്ല. നിലവിൽ എച്ച്.ആർ വിഭാഗമാണ് ട്രയിനിങ് കൈകാര്യം ചെയ്യുന്നത്‌. ഇതിന് ഒരു അസി. മാനേജർ തലത്തിലുള്ളയാളുടെ സേവനെമ പരമാവധി വേണ്ടതുള്ളൂവെന്നാണ് ജീവനക്കാർ പറയുന്നത്‌. ഈ ഉദ്യോഗസ്ഥന് വകുപ്പ്‌ മന്ത്രിയുമായുള്ള ബന്ധമാണ് നിയമനത്തിനുപിന്നിലെന്ന് ആക്ഷേപമുണ്ട്‌. കെ.എസ്.എഫ്.ഇയിലെ വിരമിക്കൽ പ്രായം 60 ആക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നൽകിയ ഹരജി കേരള ഹൈകോടതി തള്ളിയതിനു പിന്നാലെയാണ് വിരമിച്ചയാളെ നിയമിക്കാനുള്ള തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.