പ്രകൃതി ക്ഷോഭം: ധനസഹായം ഉടൻ നൽകുമെന്ന്​ മന്ത്രി കെ. രാജു

കോട്ടയം: ജില്ലയിൽ ചുഴലിക്കാറ്റിൽ വീടുകൾക്ക് നാശനഷ്ടം നേരിട്ടവർക്ക് സാമ്പത്തിക സഹായം ഉടൻ നൽകുമെന്ന് മന്ത്രി കെ. രാജു. നാശനഷ്ടം നേരിട്ട പേരൂർ വില്ലേജിലെ പായിക്കാട്, കണ്ടംചിറ, കാവുംപാടം എന്നിവിടങ്ങൾ സന്ദർശിച്ചശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രകൃതിക്ഷോഭം മൂലം കാർഷിക മേഖലയിലുണ്ടായ നാശനഷ്ടങ്ങൾക്ക് കൃഷി വകുപ്പ് വഴിയാണ് ധനസഹായം നൽകുക. ഇതു സംബന്ധിച്ച് നടപടി ത്വരിതപ്പെടുത്താൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നാശനഷ്ടങ്ങൾക്കുള്ള ധനസഹായം സർക്കാർ ഗണ്യമായി ഉയർത്തിയിട്ടുണ്ട്. അതി​െൻറ പ്രയോജനം കർഷകർക്കും മറ്റുള്ളവർക്കും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂർ നഗരസഭ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ, കൗൺസിലർമാരായ ശശി രാജേന്ദ്രൻ, സിജി സേവ്യർ, കുഞ്ഞുമോൾ മത്തായി, ജയശ്രീ ഗോപിക്കുട്ടൻ, ജോയ് ഈന്നുകല്ലേൽ, പി.പി. ചന്ദ്രൻ, കോട്ടയം തഹസിൽദാർ അനിൽ ഉമ്മൻ, പേരൂർ വില്ലേജ് ഓഫിസർ ബിന്ദു ആർ. നായർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഭീതിയിൽനിന്ന് മുക്തമാകാതെ പേരൂർനിവാസികൾ കോട്ടയം: അപ്രതീക്ഷിതമായി വീശിയടിച്ച ചുഴലിക്കാറ്റിൽനിന്ന് പേരൂർനിവാസികൾ ഇനിയും മോചിതരായിട്ടില്ല. കണ്ടൻചിറ, കാവുംപടി പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. മഴക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ നാലുമരം വീടിനു മുകളിൽ പതിച്ച കല്ലൂർ കുഞ്ഞമ്മ സ്ഥലത്തെത്തിയ മന്ത്രിയോട് വിവരങ്ങൾ പറയുമ്പോൾ ഭീതി വിട്ടൊഴിഞ്ഞിരുന്നില്ല. അപകടത്തിൽ ഇവരുടെ വീട് താമസയോഗ്യമല്ലാത്ത വിധം തകർന്നിരുന്നു. സമീപവാസിയായ കല്ലൂർ രാധാകൃഷ്ണ​െൻറ വീടിനു മുകളിലേക്കും മരം വീണു. കാവുംപടി കോളനിക്ക് സമീപം ശ്രീശൈലത്തിൽ സന്തോഷ് ബി. നായരുടെ വീട്ടിലെത്തിയാൽ കാറ്റ് സംഹാരതാണ്ഡവമാടിയതി​െൻറ ചിത്രം വ്യക്തമാകും. പാടത്തിനു സമീപത്തെ വീടിനു മുകളിൽ ടിൻ ഷീറ്റ് ഉപയോഗിച്ച് ചെയ്തിരുന്ന റൂഫ് പൂർണമായും പറന്നുപോയി. റൂഫ് വർക്ക് ചെയ്യാൻ ഉപയോഗിച്ച കോൺക്രീറ്റ് തൂണുകളും തകർന്നു. സമീപത്തെ ഇലക്ട്രിക്കൽ സാധനങ്ങൾ വിൽക്കുന്ന കടയുടെ മേൽക്കൂരയും പറന്നുപോയി. വീടിനു മുകളിൽ സ്ഥാപിച്ച 1000 ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കും നിലംപൊത്തി. സമീപത്തെ കൃഷിയിടങ്ങളും നശിച്ചു. പായിക്കാട് കല്ലൂർ രാധാകൃഷ്ണൻ നായർ, കാവുംപാടം കരിയാറ്റപ്പുഴ ഓമന രവീന്ദ്രൻ, കാരുപറമ്പിൽ ജോസഫ് വർക്കി, നടയ്ക്കൽ കുഞ്ഞുമോൻ, പുതിയടം രാജു, ലക്ഷ്മി നിവാസിൽ തമ്പി രാജു എന്നിവരുടെ വീടുകൾ മന്ത്രി സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.