മന്ത്രിക്ക്​ നാക്കുപിഴച്ചു; ഫാ. സെബാസ്​റ്റ്യൻ കൊച്ചുപുര 'സഖാവായി'

കട്ടപ്പന: ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയെ 'സഖാവാ'ക്കി മന്ത്രി എം.എം. മണി. കട്ടപ്പനയിൽ നടന്ന കർഷക കൂട്ടായ്മയിൽ സംസാരിക്കുന്നതിനിെടയാണ് മന്ത്രി എം.എം. മണി സമിതി ജനറൽ കൺവീനറെ സഖാവ് എന്ന് അഭിസംബോധന ചെയ്തത്. പ്രസംഗത്തി​െൻറ തുടക്കത്തിൽ വേദിയിൽ ഇരുന്ന പാർട്ടി സഖാക്കളെ അഭിസംബോധന ചെയ്യുമ്പോഴാണ് മന്ത്രിക്ക് നാക്കുപിഴച്ചത്. അബദ്ധം തിരിച്ചറിഞ്ഞ മന്ത്രി സഖാവല്ല ഫാദറാണെന്ന് തിരുത്തിയതോടെ സദസ്സിൽ ചിരി പൊട്ടി. സി.പി.എമ്മി​െൻറ വാലാണ് സമിതിയെന്ന് ആക്ഷേപിക്കുന്ന കോൺഗ്രസിനു സംഭവം കൈയിൽ കിട്ടിയ വടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.