കുമളി: വിനോദസഞ്ചാരികൾക്കായി നിർമിച്ച കെ.ടി.ഡി.സിയുടെ പുതിയ ഇരുനില ബോട്ട് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നീരണിഞ്ഞു. ആലപ്പുഴയിലെ സാഗ മറൈൻ കമ്പനി നിർമിച്ച രണ്ട് ഹള്ളുകൾ ഉള്ള ഇരുനില ബോട്ടാണ് വ്യാഴാഴ്ച ഉച്ചയോടെ തടാകത്തിലിറക്കിയത്. നിർമാണം പൂർത്തിയാക്കിയ ബോട്ടിനു സമീപത്തേക്ക് ജലനിരപ്പ് ഉയർന്നതോടെയാണ് ബോട്ട് തടാകത്തിലിറക്കിയത്. 120 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ട് തടാകത്തിലിറക്കിയെങ്കിലും തുറമുഖ വകുപ്പിെൻറ പരിശോധന പൂർത്തിയാക്കിയ ശേഷമേ ഒാടിത്തുടങ്ങുകയുള്ളൂ. തേക്കടി തടാകത്തിൽ നിലവിലുള്ള കെ.ടി.ഡി.സിയുടെ ജലരാജബോട്ടിെൻറ മാതൃകയിലാണ് പുതിയ ബോട്ടും നിർമിച്ചിട്ടുള്ളത്. പുതിയ ബോട്ട് വിനോദ സഞ്ചാരികളുമായി ഒാടിത്തുടങ്ങിയ ശേഷം ഇതേ രീതിയിൽ മറ്റൊരു ബോട്ട് കൂടി കെ.ടി.ഡി.സി തടാകത്തിലിറക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.