വീട്ടിൽ പണം​െവച്ച്​ ശീട്ടുകളി: ഏഴുപേർ പിടിയിൽ

ചിങ്ങവനം: കുറിച്ചി സചിവോത്തമപുരത്ത് വീട്ടിൽ പണംവെച്ച് ശീട്ടുകളി നടത്തിയ സംഭവത്തിൽ വീട്ടുടമ ഉൾപ്പെടെ ഏഴുപേർ പിടിയിൽ. വീട്ടുടമസ്ഥൻ നെടുന്തറ സുനിൽ കുമാർ, വേളൂർ മുണ്ടേപ്പറമ്പിൽ വീട്ടിൽ ഗിരീഷ് കുമാർ (45), പന്നിമറ്റം തടത്തിപ്പറമ്പിൽ അനിൽ തോമസ് (45), വേളൂർ ഒറ്റപ്ലാക്കൽ രാംകുമാർ (34), തിരുവല്ല കാരക്കൽ അമ്പാടി സുനിൽ (43), വേളൂർ വലിയമുപ്പതിൽചിറ വീട്ടിൽ നിഖിൽ (30), വേളൂർ തൈപ്പറമ്പിൽ സജിത് (28) എന്നിവരെയാണ് ചിങ്ങവനം പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രി 11ന് കുറിച്ചി സചിവോത്തമപുരം എസ്.എൻ.ഡി.പി. കവലക്ക് സമീപത്തെ വീട്ടിലാണ് സംഭവം. ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ചിങ്ങവനം പൊലീസ് പരിശോധന നടത്തി പിടികൂടുകയായിരുന്നു. ഇവരിൽനിന്ന് പണവും പിടിച്ചെടുത്തു. അറസ്റ്റിലായവർക്കെതിരെ ചൂതാട്ട നിരോധന നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തു. എസ്.ഐ അനൂപ് സി. നായർ, എസ്.സി.പി.ഒ ജീമോൻ, സി.പി.ഒ തോമസ് രാജു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. മദ്യപിച്ച് വാഹമോടിച്ച 33പേർ പിടിയിൽ കോട്ടയം: ജില്ലയിൽ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 33പേർ പിടിയിലായി. അശ്രദ്ധമായി വാഹനങ്ങൾ ഓടിച്ച 10, ട്രിപ്പിൾ റൈഡിങ്ങിന് 28, ലെഫ്റ്റ് സൈഡ് ഓവർടേക്കിങ്ങിന് 70, അപകടകരമായി വാഹനം ഓടിച്ചതിന് 30, െഡ്രെവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് 12 പേർക്കെതിരെയു നിയമനടപടി സ്വീകരിച്ചു. 550 ന്യൂജൻ ബൈക്കുകൾ പരിശോധിച്ചതിൽ മതിയായ രേഖകളില്ലാത്ത 25, നിയമപരമല്ലാത്ത രീതിയിൽ നമ്പർപ്ലേറ്റിന് 94 പേർക്കെതിരെയും നടപടിെയടുത്തു. സ്കൂൾ പരിസരങ്ങളിൽ നിരോധിത പുകയില ഉൽപന്നങ്ങൾ, മയക്കുമരുന്ന് വിൽപന തടയുന്നതിന് 167 പരിശോധന നടത്തിയതിൽ എട്ടുപേർെക്കതിരെ കേസെടുത്തു. നഗരത്തിൽ വാഹനാപകടങ്ങൾ കുറക്കുന്നതി​െൻറ ഭാഗമായി വൺവേ ലംഘനം നടത്തിയ 98 പേർക്കെതിരെ നടപടി സ്വീകരിച്ചു. വിലക്കയറ്റം: ജനപക്ഷം ജനശ്രദ്ധ സായാഹ്നം നാളെ കോട്ടയം: വിലക്കയറ്റത്തിനെതിരെ ഒമ്പത് നിയോജകമണ്ഡലങ്ങളിലും ശനിയാഴ്ച വൈകീട്ട് ജനശ്രദ്ധ സായാഹ്നം സംഘടിപ്പിക്കാൻ കേരള ജനപക്ഷം ജില്ല കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാനതല ഉദ്ഘാടനം കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് ചെയർമാൻ പി.സി. ജോർജ് നിർവഹിക്കും. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിൽ മുഹമ്മദ് സക്കീർ, മാലേത്ത് പ്രതാപചന്ദ്രൻ, ഉമ്മച്ചൻ കൂറ്റനാൽ, ജോസഫ് ടി. ജോസ്, ആൻറണി മാർട്ടിൻ, മാത്യു കൊട്ടാരം, കുട്ടിച്ചൻ ഫിലിപ്, സിറിൽ നരിക്കുഴി, മാത്യു വേഗത്താനം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.