തൊടുപുഴ: ശക്തമായ കാറ്റിൽ കല്ലാനിക്കൽ ഹൈസ്കൂൾ കെട്ടിടത്തിനു മുകളിൽ മരംവീണ് ഒാടുകൾ തകർന്നു. മച്ചുള്ളതിനാൽ ഒാടിൻ കഷണങ്ങൾ ക്ലാസ് മുറികളിൽ വീണില്ല. മുതലക്കോടം സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ കെട്ടിടത്തിെൻറ ഓട് ഇളകിവീണു. അപ്പോഴേക്കും സ്‌കൂൾ വിട്ടിരുന്നു. കരിങ്കുന്നം പഞ്ചായത്തിലെ ഒറ്റല്ലൂരിൽ മരം വീണ് വീട് തകർന്നു. വെള്ളാനയിൽ ജയിംസിെൻറ വീടാണ് തകർന്നത്. ജയിംസിെൻറ മാതാവ് മേരിയും ജോലിക്കാരിയും വീട്ടിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കരിങ്കുന്നം ചെറുശ്ശേരിൽ തങ്കച്ചൻ, ഒറ്റല്ലൂർ അമ്പലത്തിനാൽ സുനി എന്നിവരുടെ വീടുകളും കാറ്റിൽ തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.