ബ്രേക്ക്​ നഷ്​ടമായ ഒാ​േട്ടാ മരത്തിലിടിച്ച്​ നിന്നു

കടുത്തുരുത്തി: ഇറക്കത്തിൽ േബ്രക്ക് നഷ്ടമായ ഓട്ടോ മരത്തിലിടിച്ച് നിന്നു. റോഡരികിലെ ചുറ്റുമതിലില്ലാത്ത കുളത്തിന് സമീപത്തെ മരത്തിൽ ഇടിച്ചാണ് നിന്നത്. കടുത്തുരുത്തി ഗവ. സ്കൂൾ മൈതാനത്തിന് സമീപെത്ത റോഡിൽനിന്ന് വെള്ളാശ്ശേരി, തത്തപ്പള്ളി ഭാഗത്തേക്കുള്ള കയറ്റത്തിലാണ് അപകടം. വെള്ളാശ്ശേരി സ്വദേശിയുടെ ഓട്ടോയാണ് അപകടത്തിൽപെട്ടത്. ൈഡ്രവറുടെ ഭാര്യയും ഓട്ടോയിലുണ്ടായിരുന്നു. തങ്ങി നിന്നില്ലായിരുന്നെങ്കിൽ കുളത്തിലേക്ക് മറിഞ്ഞ് അപകടമുണ്ടാകുമായിരുന്നു. മരക്കൊമ്പു വീണ് കാർ തർന്നു കടുത്തുരുത്തി: മഴക്കൊപ്പമെത്തിയ കനത്ത കാറ്റിൽ തേക്കി​െൻറ ശിഖരം ഒടിഞ്ഞുവീണ് വീട്ടുമുറ്റത്ത് കിടന്ന കാർ തകർന്നു. കടുത്തുരുത്തി നന്ദനം പുത്തൻപുരക്കൽ മുരളിയുടെ കാറിനു മുകളിലേക്കാണ് ശിഖരം വീണത്. വ്യാഴാഴ്ച വൈകീട്ട് 3.45നാണ് സംഭവം. ഇൗ സമയം മുരളിയും കുടുംബവും വീടിനകത്തായിരുന്നു. കാറി​െൻറ മുൻവശവും പിന്നിലെ ചില്ലും തകർന്നു. ആരോപണം അടിസ്ഥാനരഹിതമെന്ന് മുണ്ടക്കയം: പുലിക്കുന്നിലെ കിണർ ചുറ്റ്(റിങ്) നിർമാണശാലയിൽ അമിതകൂലി ആവശ്യപ്പെട്ട് െഎ.എൻ.ടി.യു.സി പ്രവർത്തകർ പണി തടസ്സപ്പെടുത്തുെന്നന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് െഎ.എൻ.ടി.യു.സി ജില്ല ജനറൽ വർക്കേഴ്സ് യൂനിയൻ പ്രസിഡൻറ് പി.സി. തോമസ്, ജില്ല സെക്രട്ടറി ടി.ടി. സാബു എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പുലിക്കുന്ന് പാലം ജങ്ഷനിൽ ബാലസുബ്രഹ്മണ്യൻ, ഭാര്യ രമണി എന്നിവരുടെ ഉടമസ്ഥതയിലാണ് കോൺക്രീറ്റ് റിങ് നിർമാണശാല പ്രവർത്തിക്കുന്നത്. സർക്കാർ അനുമതിയോ പഞ്ചായത്ത് റജിസ്ട്രേഷനോ ഇല്ലാതെ പ്രവർത്തിക്കുന്ന ഇവിടെ തൊഴിലാളികൾക്ക് അർഹമായ പരിഗണന ലഭിക്കാതിരുന്നതോടെ ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് തുടങ്ങിയ യൂനിയനുകൾ സംയുക്ത ധാരണയുണ്ടാക്കി. തൊഴിലാളികൾക്ക് കൂലിയും ജോലിസമയവും നിശ്ചയിച്ച് എഗ്രിമ​െൻറ് ഉണ്ടാക്കി ബാലസുബ്രഹ്മണ്യനുമായി കരാർ വെച്ചതി​െൻറ അടിസ്ഥാനത്തിലാണ് നിർമാണശാലയുടെ പ്രവർത്തനം നടന്നത്. എന്നാൽ, കരാർ വ്യവസ്ഥകൾ ലംഘിക്കുകയും തൊഴിലാളികൾക്ക് കൂലി നൽകാതിരിക്കുകയുമായിരുന്നെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതുസംബന്ധിച്ച് 24ന് ജില്ല ലേബർ ഓഫിസിൽ ചർച്ചനടക്കാനിരിക്കെ അടിസ്ഥാനരഹിത പ്രചാരണവുമായി യൂനിയനെ അപകീർത്തിപ്പെടുത്തുക എന്നതാണ് ഇവരുടെ ലക്ഷ്യമെന്നും ഭാരവാഹികൾ പറഞ്ഞു. യൂനിറ്റ് പ്രസിഡൻറ് സി.എൽ. രാജപ്പൻ, സുരേഷ്, കെ.ജെ. വർഗീസ്, അരവിന്ദാക്ഷൻ, വിനോദ് കൈതമറ്റം, സി.ഡി. ബിജു, അനിൽകുമാർ, തമ്പി പൂവേലിമറ്റം എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.