കോട്ടയം: കേരള എൻ.ജി.ഒ യൂനിയെൻറ നേതൃത്വത്തിൽ ജില്ല മാർച്ചും ധർണയും നടത്തി. കലക്ടറേറ്റ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് ജീവനക്കാർ പെങ്കടുത്തു. പ്രകടനം പഴയ പൊലീസ് സറ്റേഷൻ മൈതാനത്ത് സമാപിച്ചു. തുടർന്ന് നടന്ന ധർണ യൂനിയൻ സംസ്ഥാന ട്രഷറർ സി.കെ. ദിനേശ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.ആർ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.എൻ. കൃഷ്ണൻ നായർ സ്വാഗതവും ജോയൻറ് സെക്രട്ടറി എം.എൻ. അനിൽ കുമാർ നന്ദിയും പറഞ്ഞു. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, വർഗീയതയെ ചെറുക്കുക, മതനിരപേക്ഷമൂല്യങ്ങൾ സംരക്ഷിക്കുക, തദ്ദേശ സ്വയംഭരണ പൊതുസർവിസ് നടപ്പാക്കുക, കേരള അഡ്മിനിസ്ട്രേറ്റിവ് സർവിസ് യാഥാർഥ്യമാക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്. അടിസ്ഥാനശമ്പളം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലിക വിഭാഗം നഴ്സുമാർ പണിമുടക്കിലേക്ക് ഗാന്ധിനഗർ: അടിസ്ഥാനശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ താൽക്കാലികവിഭാഗം നഴ്സുമാർ പണിമുടക്കിന് തയാറെടുക്കുന്നു. ഇതുസംബന്ധിച്ച് നോട്ടീസ് വെള്ളിയാഴ്ച ആശുപത്രി വികസനസമിതി ചെയർപേഴ്സൺ കൂടിയായ കലക്ടർക്ക് നൽകും. 27800 രൂപയാണ് നഴ്സുമാരുടെ സർക്കാർ അടിസ്ഥാന ശമ്പളം. ഇത് വേണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കിന് തയാറെടുക്കുന്നത്. 150 നഴ്സുമാരാണ് ഇവിടെ ജോലിചെയ്യുന്നത്. 17 വർഷം മുതൽ ഒരു വർഷം വരെ സർവിസുള്ളവരാണ്. 600 രൂപ ദിവസവേതനം എന്നനിലയിൽ 18,000 രൂപ മാത്രമാണ് ലഭിക്കുന്നത്. പി.എഫ് ഉൾപ്പെടെ മറ്റ് ആനുകൂല്യം കിട്ടുന്നില്ല. മാസത്തിൽ ഒരു ലീവ് മാത്രം. അസുഖം ബാധിച്ച് അവധിയെടുത്താൽ ആ ദിവസത്തെ വേതനമില്ല. ശമ്പളതീയതിക്ക് ഒരാഴ്ച മുമ്പ് ഒാണം, ക്രിസ്മസ്, റമദാൻ തുടങ്ങിയ വിശേഷദിവസങ്ങളിൽ പ്രത്യേക ഒാർഡർ ഇല്ലാതെ ശമ്പളം ലഭിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.