മദ്യപിച്ചും ലൈസൻസ് ഇല്ലാതെയും വാഹനം ഒടിച്ച രണ്ടു ഡ്രൈവർമാർ ​പൊലീസ് പിടിയിൽ

മൂന്നാർ: മദ്യപിച്ച് വാഹനം ഓടിച്ചതിന് നല്ലതണ്ണി സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ഷിബു (23), ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് നെറ്റിക്കുടി എസ്റ്റേറ്റ് സ്വദേശി മുകേശ് (21) എന്നിവരെ പൊലീസ് പിടികൂടി. തിങ്കളാഴ്ച രാവിലെ ദേവികുളം ഇരച്ചിൽപാറയിൽ പൊലീസ് നടത്തിയ വാഹന പരിശോധക്കിടെയാണ് ഇരുവരും പിടിയിലായത്. സുരക്ഷ ഇല്ലാതെ സ്കൂൾ കുട്ടികളെ ഓട്ടോയിലും മറ്റും കൊണ്ടുപോകുന്നതായി പൊലീസിനു ലഭിച്ച വിവരത്തെ തുടർന്നാണ് നടപടി. ഇവർക്കെതിരെ കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ആശുപത്രിയുടെ ജനൽ ചില്ലുകൾ അടിച്ചുതകർത്തു കട്ടപ്പന: ഇരുപതേക്കറിൽ പ്രവർത്തിക്കുന്ന കട്ടപ്പന താലൂക്ക് ആശുപത്രിയുടെ ജനൽ ചില്ലുകൾ മദ്യപൻ അടിച്ചു തകർത്തു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ഡോക്ടറുടെ സേവനം ലഭ്യമല്ലാത്ത സമയത്ത് എത്തിയയാളാണ് ചികിത്സ ലഭ്യമാകാത്തതിൽ പ്രകോപിതനായി രണ്ട് ജനൽ ചില്ലും ആശുപത്രി വാഹനത്തി​െൻറ ചില്ലും എറിഞ്ഞ് തകർത്തത്. ആശുപത്രി അധികൃതർ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.