എ.പി.എൽ വിഭാഗത്തിന്​ റേഷൻ ആനുകൂല്യം നിലച്ചു; പൊതുവിപണിയിൽ അരി വില കുതിക്കുന്നു

കോട്ടയം: എ.പി.എൽ വിഭാഗക്കാരുടെ റേഷൻ ആനുകൂല്യം നിലച്ചു. മറ്റ് കാർഡുകാരുടെ ഭക്ഷ്യവിഹിതം നൽകിയശേഷം ബാക്കിയുള്ളത് ഇൗവിഭാഗത്തിനു നൽകിയാൽ മതിയെന്ന സർക്കാർ നിർദേശം പ്രതികൂലമായി. ഇതോടെ പലർക്കും അരി വിഹിതം ഗണ്യമായി കുറയുന്ന സ്ഥിതിയാണ്. ഇതിനൊപ്പം പൊതുവിപണിയിൽ അരി വില കുത്തനെ കൂടിയതോടെ റേഷൻകടകളിൽ അരി വാങ്ങാനെത്തുന്നവരുടെ എണ്ണം കൂടി. ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന ജയ, മട്ട അരികൾക്കാണ് വില ഉയർന്നത്. ഒാണം ലക്ഷ്യമിട്ട് അരിക്ക് കൃത്രിമ ക്ഷാമം സൃഷ്ടിക്കാനുള്ള നീക്കമാണിതെന്ന് സൂചനയുണ്ട്. നിലവിൽ അരിക്ക് കിലോക്ക് 46 മുതൽ 49 രൂപവരെയാണ് ഇൗടാക്കുന്നത്. ബ്രാൻഡഡ് അരിയാണെങ്കിൽ കിലോക്ക് 50ന് മുകളിൽപോകും. ഭക്ഷ്യ സുരക്ഷനിയമം അനുസരിച്ച് പൊതുവിഭാഗത്തിൽപെട്ടവർക്ക് അരി 8.90 രൂപ നിരക്കിലും ഗോതമ്പ് 6.70 രൂപ നിരക്കിലുമാണ് ലഭിക്കുന്നത്. ഇൗവിഭാഗത്തിനു ലഭിക്കേണ്ട ഗോതമ്പ് വിതരണവും ഭാഗികമായി നിലച്ചു. സംസ്ഥാനത്ത് ഇൗമാസം വിതരണത്തിനു എത്തിയ അരിയുടെ കുറവ് പ്രശ്നം സൃഷ്ടിച്ചതായി ഒാൾ കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന െസക്രട്ടറി കെ.കെ. ശിശുപാലൻ പറഞ്ഞു. സംസ്ഥാനത്ത് മഞ്ഞ, പിങ്ക്, നീല, വെള്ളനിറത്തിലുള്ള കാർഡുകളാണുള്ളളത്. മഞ്ഞ -പ്രതിമാസം കാർഡിലെ അംഗങ്ങൾ നോക്കാതെ 35 കിലോ ധാന്യം ലഭിക്കും. ഇതിൽ 28 കിലോ അരിയും ഏഴു കിലോ ഗോതമ്പും സൗജന്യം. പിങ്ക് -പ്രതിമാസം അഞ്ചു കിലോ ധാന്യം. ആളൊന്നിന് നാലു കിലോ അരിയും ഒരുകിലോ ഗോതമ്പും കിട്ടും. നീല -പ്രതിമാസം ആളൊന്നിന് രണ്ടു രൂപ നിരക്കിൽ രണ്ടു കിലോ വീതം അരി ലഭിക്കും. സംസ്ഥാന സബ്സിഡി ലഭിക്കുന്ന ഇൗവിഭാഗത്തിന് ഗോതമ്പില്ല. വെള്ള -അതത് മാസങ്ങളിലാണ് ഭക്ഷ്യവിഹിതം തീരുമാനിക്കുന്നത്. നിലവിൽ കാർഡ് ഒന്നിന് 8.90 രൂപ നിരക്കിൽ അരിയും 6.70 രൂപക്ക് ഗോതമ്പും ലഭിക്കും. സർക്കാർ ആനുകൂല്യം നൽകിയ കാർഡിലുള്ളവരുടെ വിഹിതം പൂർണമായും വിതരണം നടത്തിയശേഷം മിച്ചംവരുന്ന ഭക്ഷ്യധാന്യം ഒരോ താലൂക്കിലെയും കടകളിലെ സ്റ്റോക്കിന് അനുസരിച്ച് എ.പി.എൽ കാർഡുകൾക്ക് വിതരണം ചെയ്യാനാണ് സർക്കാർ നിർദേശം. പല കടകളിലും ആവശ്യത്തിനു ഭക്ഷ്യശേഖരമില്ലാത്തതിനാൽ ഇൗവിഭാഗത്തിന് ഭക്ഷ്യധാന്യം കിട്ടാത്ത സ്ഥിതിയാണ്. വിഹിതത്തെച്ചൊല്ലി പലയിടത്തും കാർഡ് ഉടമകളും വ്യാപാരികളും തമ്മിൽ തർക്കവും ഉണ്ടാകുന്നുണ്ട്. റേഷൻ സബ്സിഡി ആനുകൂല്യം സ്വയം വേണ്ടെന്നുവെച്ച കുടുംബങ്ങൾ, അന്തിമപട്ടികയിൽ അനർഹരെന്ന് അധികൃതർ കണ്ടെത്തിയവർ തുടങ്ങിയവരാണ് എ.പി.എൽ വിഭാഗത്തിലേക്ക് എത്തിയത്. ഇതിൽ സംസ്ഥാന സബ്സിഡിക്ക് അർഹരായ നിരവധി കുടുംബങ്ങളുണ്ട്. പട്ടിക പുനഃപരിശോധനക്ക് വിധേയമാക്കി കേന്ദ്രവിഹിതം കൂട്ടണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.