കോട്ടയം: െഎതിഹ്യപ്പെരുമയിൽ ഒരുമാസം നീളുന്ന പാക്കിൽ സംക്രമ വാണിഭത്തിനു തുടക്കമായി. രാമായണമാസത്തോടനുബന്ധിച്ച് പാക്കില്‍ ശ്രീ ധര്‍മശാസ്ത ക്ഷേത്രത്തിന് എതിർവശത്തെ മൈതാനത്താണ് പാക്കില്‍ സംക്രമ വാണിഭം നടക്കുന്നത്. നാടിെൻറ വിവിധഭാഗങ്ങളിൽനിന്ന് കൊട്ട, വട്ടി, കറിച്ചട്ടി, മുറം, തഴപ്പായ തുടങ്ങിയ വിവിധ വീട്ടുപകരണങ്ങള്‍, വെട്ടുകത്തി, ദോശക്കല്ല്, ഉലക്ക, തൂമ്പ, പാര, ചീനച്ചട്ടി, അരിവാള്‍, കോടാലി, കൊയ്ത്തരിവാൾ തുടങ്ങിയവയും വ്യാപാരത്തിന് എത്തിയിട്ടുണ്ട്. ഗൃഹോപകരണങ്ങളും ഫര്‍ണിച്ചറും ഇടംപിടിച്ചു. ആചാരാനുഷ്ഠാനത്തിെൻറ ഭാഗമായി വർഷങ്ങളായി സാധനം വിൽക്കാൻ എത്തുന്ന കച്ചവടക്കാരും ഇക്കൂട്ടത്തിലുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് പരമ്പരാഗത ഉപകരണങ്ങൾക്കൊപ്പം ചൈനീസ്, പ്ലാസ്റ്റിക് ഉൽപന്നങ്ങളും നിരന്നിട്ടുണ്ട്. പാക്കനാരുടെ പിന്മുറക്കാർ നെയ്തുണ്ടാക്കിയ വട്ടിയും കൊട്ടയും മറ്റും വില്‍ക്കാന്‍ എത്തുന്നുവെന്നതാണ് പാക്കില്‍ സംക്രമ വാണിഭത്തിെൻറ പ്രത്യേകത. വിത്തുൽപന്നങ്ങള്‍ മുതല്‍ പണിയായുധങ്ങള്‍വരെ വസ്തുക്കൾ വാങ്ങാൻ ആദ്യദിനം തിരക്ക് ഏറെയായിരുന്നു. ഇലവീഴാപ്പൂഞ്ചിറ പൈതൃകം സംരക്ഷിക്കണം -ഹിന്ദു െഎക്യവേദി കോട്ടയം: ഹരിത ടൂറിസം പദ്ധതി നടപ്പാക്കുേമ്പാൾ ഇലവീഴാപ്പൂഞ്ചിറയിലെ ക്ഷേത്രവും പൈതൃകവും സംരക്ഷിക്കപ്പെടണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വി. മുരളീധരൻ, ഡോ. സുകുമാരൻ നായർ, കെ.കെ. രാജൻ എന്നിവർ പങ്കെടുത്തു. പുസ്തക പ്രകാശനം നടത്തി കോട്ടയം: പത്രപ്രവർത്തകൻ സിബി ജോർജ് രചിച്ച 'മെത്രാൻകായൽ ഹരിത കേരളത്തിെൻറ വീണ്ടെടുപ്പ്' പുസ്തകത്തിെൻറ പ്രകാശനം യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. വൃക്ഷങ്ങളുടെ അടുത്ത് കോടാലിയുമായി വരുന്ന കാലം മാറി വൃക്ഷങ്ങളുടെ അടുത്തേക്ക് വെള്ളം എത്തിക്കുന്ന സംസ്കാരം വളർന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രസ്ക്ലബ് ഹാളിൽ ചേർന്ന ചടങ്ങിൽ സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ പുസ്തകം ഏറ്റുവാങ്ങി. പ്രസ്ക്ലബ് പ്രസിഡൻറ് എസ്. മനോജ് അധ്യക്ഷതവഹിച്ചു. പ്രസ്ക്ലബ് സെക്രട്ടറി ഷാലു മാത്യു, ആർട്ടിസ്റ്റ് സലിമോൻ എന്നിവർ സംസാരിച്ചു. എസ്.പി.സി.എസ് പബ്ലിക്കേഷൻ കമ്മിറ്റി ചെയർമാൻ ബി. ശശികുമാർ സ്വാഗതവും സിബി ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.