റാന്നി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ യുവാവിനെ പൊലീസ് മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തു. റാന്നി അങ്ങാടി വരവൂർ വലിയകാലായിൽ വീട്ടിൽ വി.കെ ശ്രീകാന്താണ് (39) റാന്നി പൊലീസിെൻറ പിടിയിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ യുവാക്കൾക്ക് വിദേശജോലി വാഗ്ദാനം നൽകി ഒന്നരലക്ഷം മുതൽ മൂന്നരലക്ഷം വരെ വാങ്ങി കേരളം വിട്ടുപോവുകയായിരുന്നു. ഇതുവരെ നൂറിലധികം പേരിൽനിന്ന് ഒരു കോടിയിലധികം തുക വാങ്ങി വഞ്ചിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ശ്രീകാന്തിന് ഗൾഫിൽ നല്ല പിടിപാടാണെന്നും അവിടത്തെ കമ്പനികളിലെല്ലാം വിവിധ പോസ്റ്റുകളിൽ ആളുകളെ നിയമിച്ചിട്ടുണ്ടെന്നുമാണ് വിശ്വസിപ്പിച്ചിരുന്നത്. പലരും സ്വന്തം വീടും വസ്തുവും വിറ്റാണ് പണം നൽകിയത്. 11 മാസമായി ഒളിവിലായിരുന്ന ഇയാൾ വീട്ടിൽ വരുകയോ ആരുമായോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. പൊലീസിെൻറ അന്വേഷണത്തിൽ മുംബൈയിൽ ഒളിവിൽ കഴിയുകയാണെന്ന് അറിഞ്ഞു. അംബർനാഥ് എന്ന സ്ഥലത്തെ അയ്യപ്പക്ഷേത്രം കേന്ദ്രീകരിച്ച് പൂജാദികർമങ്ങളും ജ്യോതിഷവും നടത്തി ഒളിവിൽ കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി സതീഷ് ബിനോയുടെ നിർദേശപ്രകാരം തിരുവല്ല ഡിവൈ.എസ്.പി ചന്ദ്രശേഖരപിള്ളയുടെയും റാന്നി സി.ഐ ന്യൂ അമാെൻറയും മേൽനോട്ടത്തിൽ റാന്നി എസ്.ഐ പി. ശ്രീജിത്തും സി.പി.ഒമാരായ ബിജു മാത്യു , സലീം എന്നിവരും അന്വേഷണത്തിനായി മുംബൈയിൽ പോയിരുന്നു. റാന്നി സ്റ്റേഷനിൽ ഇയാൾക്കെതിരെ അഞ്ച് വഞ്ചനക്കേസുണ്ട്. പിടികൂടിയതറിഞ്ഞ് ചതിയിൽെപട്ട നിരവധിപേർ സ്റ്റേഷനിൽ എത്തുന്നുണ്ട്. റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.