കോട്ടയം: തക്കാളി വില സെഞ്ചുറിക്ക് അരികെയെത്തിയതോടെ കുടുംബബജറ്റുകൾ താളം തെറ്റുന്നു. ഒരു കിലോ തക്കാളിക്ക് 80 മുതൽ 90 രൂപവരെയായിരുന്നു തിങ്കളാഴ്ചത്തെ വിപണി വില. കിലോക്ക് 20 രൂപ മാത്രമുണ്ടായിരുന്ന പച്ചമുളകിനും വെളുത്തുള്ളിക്കും ചെറിയ ഉള്ളിക്കും വില നൂറുകടന്നതോടെ വീട്ടമ്മമാർ ആശങ്കയിലാണ്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കാരറ്റ്, തക്കാളി, വെണ്ടക്ക എന്നിവയുടെ വില രണ്ടും മൂന്നും ഇരട്ടിയായി. കാരറ്റിന് 80 മുതൽ 90വരെ വില ഈടാക്കുന്നുണ്ട്. വെണ്ടക്ക 80, പയര്‍ 70, ബീന്‍സ് 65, ബീറ്റ്‌റൂട്ട് 50, പാവക്ക 60, കാബേജ് 40, വെള്ളരി 50, പച്ചമുളക് 100, വെള്ളുത്തുള്ളി 110, ചെറിയ ഉള്ളി 110, ചേന 60, ഉരുളക്കിഴങ്ങ് 26 എന്നിങ്ങനെയാണ് ചില്ലറ വില പട്ടിക. തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനമാണ് വില തകിടം മറിച്ചത്. ദിവസവും എത്തുന്ന പച്ചക്കറി ലോഡുകളുടെ വരവിനും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കോയമ്പത്തൂര്‍, പൊള്ളാച്ചി, സത്യമംഗലം തുടങ്ങിയ പ്രദേശങ്ങളിലും സ്ഥിതി ഇതുതന്നെ. 15 മുതൽ 18 വരെവിലയുള്ള സവാളയാണ് സാധാരണക്കാർക്ക് ആശ്വാസം. പല കടകളിലും 100 രൂപയുടെ അവിയൽ, സാമ്പാർ കിറ്റുകളുടെ വിൽപനയും നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.