സം​േഝാത കേസ്​: സാക്ഷികളെ ഹാജരാക്കാൻ പാകിസ്​താന്​ കൂടുതൽ സമയം

ന്യൂഡൽഹി: സംേഝാത എക്സ്പ്രസ് ട്രെയിൻ സ്ഫോടന കേസിൽ 13 സാക്ഷികളെ ഹാജരാക്കാൻ പഞ്ച്കുളയിലെ പ്രേത്യക എൻ.െഎ.എ കോടതി പാകിസ്താന് കൂടുതൽ സമയം അനുവദിച്ചു. കേസിൽ ജൂലൈ നാലിന് സാക്ഷികളെ ഹാജരാക്കാൻ മാർച്ച് 17ന് കോടതി സമൻസ് അയച്ചിരുന്നു. സമൻസ് പ്രത്യേക അന്വേഷണ ഏജൻസി (എൻ.െഎ.എ) വിദേശകാര്യ മന്ത്രാലയം മുഖേനയാണ് പാകിസ്താന് കൈമാറിയത്. പാക് വിദേശകാര്യ മന്ത്രാലയമാണ് സാക്ഷികളെ ഹാജരാക്കാൻ കൂടുതൽ സമയം തേടിയത്. 2007 ഫെബ്രുവരി 18ന് ഹരിയാനയിലെ പാനിപ്പത്തിൽ സംേഝാത എക്സ്പ്രസിൽ നടന്ന സ്ഫോടനത്തിൽ 68 പേർ കൊല്ലപ്പെട്ടിരുന്നു. തീവ്രഹിന്ദുത്വ വാദികളായ അസിമാനന്ദ, സുനിൽ ജോഷി,ലോകേഷ് ശർമ എന്നിവർ ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. സുനിൽ ജോഷി വിചാരണക്കിടെ മരിച്ചിരുന്നു. പ്രതികൾ ഗുജറാത്തിലും മധ്യപ്രദേശിലും ഗൂഢാലോചന നടത്തിയാണ് ബോംബ് സ്ഫോടനം നടത്തിയതെന്നാണ് എൻ.െഎ.എയുടെ കണ്ടെത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.