എസ്​.​െഎയെ കണ്ടവരുണ്ടോ? കുമളി സ്​റ്റേഷനിൽ ആറുമാസമായി എസ്​.​െഎ ഇല്ല

കുമളി: സംസ്ഥാന അതിർത്തിയിലെ പ്രധാന പൊലീസ് സ്റ്റേഷൻ നാഥനില്ലാക്കളരിയായിട്ട് ആറുമാസം പിന്നിടുന്നു. പ്രിൻസിപ്പൽ എസ്.െഎ ആയിരുന്ന ജോബി തോമസിനെ മറ്റൊരു കേസ് അന്വേഷണത്തി​െൻറ ചുമതല നൽകി എസ്.പി പ്രത്യേക സ്ക്വാഡിൽ അംഗമാക്കിയതോടെയാണ് സ്റ്റേഷൻ അനാഥമായത്. കേരള-തമിഴ്നാട് അതിർത്തിയിലെ പൊലീസ് സ്റ്റേഷൻ, തേക്കടി ഉൾപ്പെടുന്ന വിനോദ സഞ്ചാര മേഖല, മുല്ലപ്പെരിയാർ തുടങ്ങി കുമളി പൊലീസ് സ്റ്റേഷന് പ്രാധാന്യമേറെയാണ്. ക്രിമിനൽ കേസുകൾ തുടങ്ങി അതിർത്തി തർക്കങ്ങളും കുടുംബപ്രശ്നങ്ങളും എന്നിങ്ങനെ പലകാര്യങ്ങൾക്ക് പരിഹാരം തേടി സ്റ്റേഷനിൽ ഒാരോ ദിവസവും നിരവധി ആളുകളാണ് എത്തുന്നത്. ആറുമാസത്തിലധികമായി പ്രിൻസിപ്പൽ എസ്.െഎയുടെ കസേര ഒഴിഞ്ഞതിനാൽ മിക്ക കേസുകൾക്കും തീരുമാനമില്ല. കോടതിയിൽ നൽകേണ്ട രേഖകൾപോലും ഒപ്പിട്ട് നൽകാൻ എസ്.െഎ ഇല്ല. വിവിധ മോഷണ ക്കേസുകൾ മുതൽ പല കേസുകളിലും അന്വേഷണവും നടക്കുന്നില്ല. പ്രിൻസിപ്പൽ എസ്.െഎയെ സ്ക്വാഡിലേക്ക് മാറ്റിയെങ്കിലും പകരം എസ്.െഎയെ നിയമിക്കാൻ എസ്.പി മടികാണിക്കുന്നതായി ഭരണകക്ഷിക്കാർപോലും പറയുന്നു. ജില്ലയിലെ വിവിധ കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സ്ക്വാഡിൽ അംഗമായി പോയ എസ്.െഎ ജോബി തോമസിനു പകരമായി ഇതിനോടകം അഞ്ച് അഡീഷനൽ എസ്.െഎമാരെ നിയോഗിച്ചെങ്കിലും ഇവരെല്ലാം സ്ഥലംവിട്ടു. പ്രിൻസിപ്പൽ എസ്.െഎ സ്ക്വാഡിലേക്ക് പോയതോടെ കുമളി പൊലീസ് സ്റ്റേഷനിലെ ജീപ്പും രണ്ട് ഡ്രൈവർമാരും എസ്.െഎക്കൊപ്പം പോയതും പ്രതിസന്ധിയായി. ഒാരോ ദിവസവും സ്റ്റേഷ​െൻറ ചാർജുള്ള എസ്.െഎമാർ മാറി കളിക്കുന്നത് സേനാംഗങ്ങളിലും അതൃപ്തി വളർത്തുന്നു. ചോദിക്കാനും പറയാനും ആളില്ലാതായതോടെ നിയമലംഘകർക്കും നല്ല കാലമായി. വാഹന പരിശോധനകളും പൊലീസ് പട്രോളിങ്ങും ഇല്ലാതായി. കുറ്റാന്വേഷണവുമായി സ്ക്വാഡിലേക്ക് നിയോഗിക്കപ്പെട്ട എസ്.െഎക്കുപകരം അഡീഷനൽ എസ്.െഎമാരെ നിയമിക്കാതെ പകരം പ്രിൻസിപ്പൽ എസ്.െഎയെ നിയമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. സ്റ്റേഷനിൽ നാഥനില്ലാതായതോടെ വിനോദ സഞ്ചാരികൾ ധാരാളമായെത്തുന്ന കുമളി ടൗണിൽ ട്രാഫിക് നിയന്ത്രണവും കുത്തഴിഞ്ഞു. ടൗണിലെ തിരക്കേറിയ ബസ്സ്റ്റാൻഡിൽ സേനാംഗങ്ങൾ കാഴ്ചക്കാരായി. സാധാരണക്കാർക്ക് ആശ്രയമായിരുന്ന പൊലീസ് സ്റ്റേഷനിൽ നാഥനില്ലാതായതോടെ പരാതി പറയാനെത്തുന്ന ജനം നിരാശരായി മടങ്ങുന്ന സ്ഥിതി മാസങ്ങളായി തുടരുന്നു. മുട്ടത്ത് എത്തിയാൽ മൂക്ക് പൊത്തണം; മലങ്കര ജലാശയത്തിൽ മാലിന്യം കുമിയുന്നു മുട്ടം: മുട്ടത്തേക്ക് എത്തുന്നവർ ആരായാലും മൂക്ക് പൊത്തിപ്പോകും. അത്രക്ക് ദുർഗന്ധപൂരിതമാണ് തൊടുപുഴയിൽനിന്ന് മുട്ടത്തേക്കുള്ള പാത. റോഡരികിലുള്ള മാലിന്യമാണ് ദുർഗന്ധത്തിനു കാരണം. മൂന്നാം മൈൽ മുതൽ മുട്ടംവരെയുള്ള പ്രദേശത്താണ് ചാക്കിൽ കെട്ടിയും അല്ലാതെയും മാലിന്യം തള്ളിയിരിക്കുന്നത്. ഇതിൽ തന്നെ പെരുമറ്റത്തെ വിജനമായ ഭാഗത്താണ് ഏറ്റവും കൂടുതൽ തള്ളുന്നത്. കോഴി, മീൻ, ഗാർഹിക മാലിന്യം, സാനിട്ടറി നാപ്കിനുകൾ, ഹോട്ടൽ മാലിന്യം തുടങ്ങിയവയാണ് ഇടുന്നത്. തൊടുപുഴയിൽനിന്ന് മുട്ടം വഴിയുള്ള യാത്രക്കാർ ഏറെയും മാലിന്യം തള്ളുന്നതിനുള്ള ഇടമായി കാണുന്നത് പെരുമറ്റം ഭാഗമാണ്. വാഹനയാത്രക്കാർ വലിച്ചെറിയുന്ന മാലിന്യക്കെട്ടുകൾ മഴ പെയ്യുന്നതോടെ ഓടയിൽനിന്ന് റോഡിലേക്ക് കയറി ഒഴുകുന്ന അവസ്ഥയാണ്. പെരുമറ്റം പാലത്തിനു സമീപം റോഡിൽ മാലിന്യം വന്നടിഞ്ഞ് ദിവസങ്ങളായെങ്കിലും ഇതുവരെയും ആരും തന്നെ മാലിന്യം നീക്കം ചെയ്തിട്ടില്ല. മഴകൂടി ആരംഭിച്ചതോടെ പലതരം പകർച്ചവ്യാധികൾ വ്യാപിക്കാനും ഇത് കാരണമാകും. കൂടാതെ ഇത് മലങ്കര ജലാശയത്തിലേക്ക് ചെന്നുവീഴുകയും ചെയ്യും. മലങ്കര ജലാശയത്തിൽ കോളിഫോം ബാക്ടീരിയയുടെ തോത് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് ഇവിടെനിന്ന് വിതരണം ചെയ്ത കുടിവെള്ളത്തി​െൻറ സാമ്പിൾ ശേഖരിച്ച് ആരോഗ്യവകുപ്പ് വാട്ടർ അതോറിറ്റിയുടെ ലാബിലാണ് പരിശോധിച്ചത്. കോളിഫോം ബാക്ടീരിയയുടെ അളവ് കൂടിയെന്ന ഞെട്ടിക്കുന്ന പരിശോധനഫലമാണ് അന്ന് പുറത്തുവന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.