മന്ത്രിയുടെ വിലയ്​ക്ക് വിൽക്കാനാവി​െല്ലന്ന് കോഴിക്കർഷകർ

കോട്ടയം: മന്ത്രി പറയുന്ന വിലയ്ക്കു കോഴി വിൽപന പറ്റിെല്ലന്ന് പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിഷേയന്‍ ഭാരവാഹികൾ. നിലവില്‍ ഒരു കിലോ കോഴി ഉൽപാദിപ്പിക്കാന്‍ 85 രൂപ ചെലവുള്ളപ്പോൾ 87 രൂപക്ക് വിൽക്കണമെന്നു പറഞ്ഞാൽ കോഴി വളര്‍ത്തല്‍ പൂര്‍ണമായി അവസാനിപ്പിക്കേണ്ടി വരുമെന്നും നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മന്ത്രിയുടെ നിര്‍ദേശം നടപ്പാക്കിയാല്‍ നിരവധി കുടുംബങ്ങളുടെ വരുമാനമാര്‍ഗം ഇല്ലാതാകും. കോഴിക്കുഞ്ഞിനു 48 രൂപയും തീറ്റക്ക് 28 രൂപയും വൈദ്യുതി ചാര്‍ജ്, അറക്കപ്പൊടി, കെട്ടിട നികുതി, ലൈസന്‍സ്, മലിനീകരണ നിയ്ന്ത്രണ ബോര്‍ഡ് അംഗീകാരം, തൊഴില്‍ കൂലി ഇനത്തില്‍ 13 രൂപയും ചെലവും വരും. മന്ത്രിയുടെ നിര്‍ദേശമനുസരിച്ച് 87 രൂപക്ക് കോഴിയെ വിറ്റാല്‍ കര്‍ഷകരായ തങ്ങള്‍ക്ക് 65 രൂപ മാത്രമേ ലഭിക്കൂവെന്നും കര്‍ഷകര്‍ പറയുന്നു. കര്‍ഷകന്‍ വില്‍ക്കുന്ന കോഴി ഉപയോക്താവില്‍ എത്തുന്നതിനു മുമ്പ് 25 രൂപയോളം ചെലവുവരും. കോഴികൃഷി നടത്തുന്നതിന് ആവശ്യമായ കോഴിമുട്ട, കോഴിക്കുഞ്ഞ്, തീറ്റ, മരുന്നുകള്‍ മുതലായ മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാണു മുന്നോട്ടുപോകുന്നത്. കിലോയ്ക്കു കുറഞ്ഞതു 85 രൂപയെങ്കിലും തങ്ങള്‍ക്കു ലഭിച്ചാല്‍ മാത്രമേ ജീവിതം മുന്നോട്ടു പോകൂ. വായ്പ തിരിച്ചടവ് ഉള്‍പ്പെടെയുള്ളവ നല്‍കണമെങ്കില്‍ 85 രൂപയിലും ഉയര്‍ന്ന തുക ലഭിക്കണം. ലക്ഷങ്ങള്‍ ബാങ്ക് ലോണെടുത്താണു ഷെഡുകള്‍ നിര്‍മിക്കുകയും കോഴിക്കുഞ്ഞുങ്ങളെ വാങ്ങുകയും ചെയ്യുന്നതെന്നും വാർത്തസമ്മേളനത്തില്‍ പൗള്‍ട്രി ഫാര്‍മേഴ്‌സ് അസോസിഷേയന്‍ ജില്ല പ്രസിഡൻറ് ബേബിച്ചന്‍ മൂഴിയാങ്കല്‍, സെക്രട്ടറി മനു കരിയാംപുരയിടം, ട്രഷറന്‍ സജി അത്തിമൂട്ടില്‍ എന്നിവര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.