യുവമോർച്ച ജില്ല സെക്രട്ടറിയുടെ മരണം: അന്വേഷണസംഘം ഒറ്റപ്പാലത്ത്

ഒറ്റപ്പാലം: യുവമോർച്ച പാലക്കാട് ജില്ല സെക്രട്ടറി സജിൻ രാജ് (ലാലു- -31) പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ പരിശോധനകൾക്കായി ആറ്റിങ്ങൽ പൊലീസ് ഒറ്റപ്പാലത്തെത്തി. ലഭിച്ച സൂചനകൾ പ്രകാരം സജിൻ രാജ് ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. മകൻ ആത്മഹത്യ ചെയ്തതല്ലെന്നും അപായപ്പെടുത്തിയതാകാമെന്നും പിതാവ് കണ്ണിയംപുറം വാഴപ്പള്ളി വീട്ടിൽ രാജൻ ആരോപിച്ചതി​െൻറ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഒറ്റപ്പാലത്തെത്തിയത്. സജിൻ രാജ് എഴുതിയതായി പറയപ്പെടുന്ന കുറിപ്പിൽ പരാമർശിച്ച യുവതിയിൽനിന്ന് മൊഴിയെടുത്തതായാണ് സൂചന. ഇയാളുടെ കുടുംബത്തി​െൻറയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കുമെന്നാണറിയുന്നത്. സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും നടത്തിയേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.