ചങ്ങനാശ്ശേരി: ഉപഭോക്താക്കൾക്ക് വിതരണം ചെയ്ത പാചക വാതക സിലിണ്ടറിൽ പച്ചവെള്ളം. ഇത്തിത്താനത്ത് പ്രവർത്തിക്കുന്ന ഗ്യാസ് ഏജൻസി വിതരണം ചെയ്ത സിലിണ്ടറിലാണ് പച്ചവെള്ളം കണ്ടത്. പരാതിയെത്തുടർന്ന് സിലിണ്ടർ ഏജൻസി അധികൃതർ തിരിച്ചെടുത്ത് നഷ്ടപരിഹാരം നൽകാമെന്ന് സമ്മതിച്ചു. ഇത്തിത്താനം പൊൻപുഴ പൊക്കത്ത് കുന്നേൽപറമ്പിൽ വീട്ടിൽ വിനോദിെൻറ വീട്ടിൽ വിതരണം ചെയ്ത കുറ്റി ഉപയോഗിക്കാൻ തുടങ്ങി കുറച്ചുദിവസത്തിനകം കത്താത്തായത്. തുടർന്ന് സംശയം തോന്നിയ വീട്ടുകാർ കുറ്റി പരിശോധിച്ചപ്പോൾ വലിയ ഭാരവും തോന്നി. ഇതിനെ തുടർന്ന് വീണ്ടും അടുപ്പുമായി ബന്ധിപ്പിച്ചു കത്തിച്ചിട്ടും ഫലമുണ്ടായില്ല. ഉടൻ ഏജൻസിയിൽ വിവരം അറിയിച്ചു. അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. സിലിണ്ടർ എടുത്തുകൊണ്ടുപോയി പരിശോധിച്ചിട്ടു അറിയിക്കാമെന്ന് പറഞ്ഞു. പിന്നീട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുറ്റിയിൽ ബാക്കിയുള്ളത് നാലര കിലോ പച്ചവെള്ളമാണെന്നും ഒട്ടേറെ സ്ഥലത്ത് സംഭവിച്ചിട്ടുണ്ടെന്നുമായിരുന്നു അധികൃതരുടെ മറുപടി. അടുത്ത തവണത്തെ രസീതിൽ വില കുറച്ചുതരാമെന്ന ഉറപ്പാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.