മാന്നാനം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് സ്വീകരണം നൽകി. ശനിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മാന്നാനം സെൻറ് ജോസഫ്സ് ആശ്രമാധിപൻ ഫാ. സ്കറിയ എതിരേറ്റ് സി.എം.ഐ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശ്ശേരി സി.എം.ഐ ആമുഖ പ്രസംഗം നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കുമാരനാശാൻ സ്മാരക സമിതി ചെയർമാനും സാഹിത്യകാരനും കവിയുമായ രാജീവ് ആലുങ്കൽ മുഖ്യാതിഥിയായിരുന്നു. അഡ്വ.കെ. സുരേഷ് കുറുപ്പ് എം.എൽ.എ റാങ്ക് ജേതാക്കളെ ആദരിച്ചു. പി.ടി.എ. പ്രസിഡൻറ് അഡ്വ. സാബു തോമസ്, പാലാ ബ്രില്യൻറ് സ്റ്റഡിസെൻറർ ഡയറക്ടർ ജോർജ് തോമസ് പി., സിവിൽ സർവിസ് റാങ്ക് ജേതാവ് ജോസഫ് കെ. മാത്യു, സ്കൂൾ വൈസ് പ്രിൻസിപ്പൽമാരായ ഫാ. സേവ്യർ അമ്പാട്ട് സി.എം.ഐ, ഷാജി ജോർജ് എന്നിവർ സംസാരിച്ചു. സംസ്ഥനതലത്തിൽ എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ വേദാന്ത് പ്രകാശ് ഷേണായി, ഒമ്പതാം റാങ്ക് നേടിയ നന്ദഗോപൻ, മെഡിക്കലിൽ അഖിലേന്ത്യതലത്തിൽ 48-ാം റാങ്കും സംസ്ഥാനതലത്തിൽ ആറാം റാങ്കും നേടിയ പ്രീതി എലിസബത്ത് ജോസി തുടങ്ങിയവർ ഉൾപ്പെടെ നൂറ്റമ്പതോളം കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ആദരിച്ചു. മാന്നാനം കെ.ഇ സ്കൂൾ എട്ട-ാം ക്ലാസ് വിദ്യാർഥിനി കൃപ എസിെൻറ കവിതസമാഹാരമായ 'നിലാപ്പൂക്കളുടെ' പ്രകാശനവും മുഖ്യാതിഥിയായിരുന്ന രാജീവ് ആലുങ്കൽ നിർവഹിച്ചു. പരസ്യതാൽപര്യം MUst KTG52 KE SCHOOL മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒാഡിറ്റോറിയത്തിൽ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് നൽകിയ സ്വീകരണസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.