മുണ്ടക്കയം: കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പത്തനംതിട്ട മെഴുവേലി തുമ്പമണ്‍ നോര്‍ത്ത് വടക്കേവെളിയില്‍ ബിനോയി ജോര്‍ജാണ് (42) അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ എട്ടിന് ബസ് സ്റ്റാന്‍ഡിനുള്ളില്‍ എക്‌സൈസ് പരിശോധന നടത്തുന്നതിനിടെ സംശയാസ്പദമായി സാഹചര്യത്തിൽ കണ്ട ഇയാളെ പരിശോധിച്ചപ്പോൾ ഒരുപൊതി കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ കമ്പത്തുനിന്ന് കഞ്ചാവുവാങ്ങി തിരികെ വരുംവഴിയാണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ഡി. സതീഷ് കുമാര്‍, അസി. ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ നിമേഷ്, രാജേഷ് കുമാര്‍, അജിമോന്‍, സന്തോഷ് കുമാര്‍ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. വിദ്യാർഥികളെ മർദിച്ച സി.ഐയെ മാറ്റിനിർത്തണം മുണ്ടക്കയം ഈസ്റ്റ്: തൊടുപുഴയില്‍ വിദ്യാർഥികളെ മർദിച്ച സി.ഐ ശ്രീമോനെ സർവിസില്‍നിന്ന് മാറ്റിനിര്‍ത്തി അന്വേഷിക്കണമെന്നു കോണ്‍ഗ്രസ് വക്താവും മുന്‍ എം.എല്‍.എയുമായ ജോസഫ് വാഴക്കന്‍ ആവശ്യപ്പെട്ടു. പെരുവന്താനം പഞ്ചായത്തില്‍ തടി മോഷ്ടിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ടു പെരുവന്താനം പൊലീസ് സ്റ്റേഷനിലേക്കു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡൻറ് സി.ടി. മാത്യു അധ്യക്ഷതവഹിച്ചു. യോഗത്തില്‍ മുന്‍ ഡി.സി.സി പ്രസിഡൻറ് റോയ് കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ഷാജഹാന്‍ മഠത്തില്‍, പി.എ. അബ്ദുല്‍ റഷീദ്, വി.സി. ജോസഫ്, ഷാജി പുല്ലാട്ട്, ജോണ്‍ പി. തോമസ്, സണ്ണി തട്ടുങ്കല്‍, കെ.ജെ. ജോസ്‌കുട്ടി, ടി.എ. തങ്കച്ചന്‍, പി.ഇ. വര്‍ക്കി. കെ.കെ. ജനാർദനന്‍, കെ.ആര്‍. വിജയന്‍, ജാസി ടോമി, എബിന്‍ കുഴിവയലിമറ്റം, ബെന്നി പെരുവന്താനം എന്നിവര്‍ സംസാരിച്ചു. ടൗണില്‍നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് പൊലീസ് സ്റ്റേഷന് മുന്നില്‍ കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ തടഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.