തോട്ടം തൊഴിലാളി മരിച്ചനിലയിൽ

പീരുമേട്‌: തോട്ടം തൊഴിലാളിയെ ലയത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വാഗമൺ എം.എം.ജെ തോട്ടത്തിലെ വടക്കെ പെരുട്ട് തോട്ടത്തിൽ താമസിക്കുന്ന സോമനാണ് (66) മരിച്ചത്. തനിച്ച് താമസിക്കുന്ന ഇദ്ദേഹത്തെ കാണാതിരുന്നതിനെത്തുടർന്ന് അയൽക്കാർ ലയത്തിൽ പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. 40 വർഷമായി തോട്ടത്തിൽ ജോലിചെയ്തിരുന്ന സോമൻ കഴിഞ്ഞവർഷമാണ് പിരിഞ്ഞത്. എന്നാൽ, പെൻഷൻ ആനുകൂല്യം ലഭിക്കാതിരുന്നതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഭക്ഷണവും മറ്റും അയൽവാസികളാണ് നൽകിയിരുന്നത്. പെൻഷൻ ആനുകൂല്യങ്ങൾക്കായി ഒരു വർഷമായി ഓഫിസ് കയറിയിറങ്ങുകയായിരുന്നു. വാഗമൺ പൊലീസ് നടപടി സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയശേഷം സംസ്കരിച്ചു. വിഷം കഴിച്ചനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു നെടുങ്കണ്ടം: വീട്ടിൽ വിഷം കഴിച്ചനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പാറത്തോട് മേട്ടയിൽ അർജുനവിലാസം വീട്ടിൽ ദിവാകരനാണ് (26) മരിച്ചത്. കുടുംബ പ്രശ്നങ്ങളെത്തുടർന്നാണ് ദിവാകരൻ വിഷം കഴിച്ചതെന്ന് പൊലീസ് പറഞ്ഞു. കണ്ടെത്തിയ ഉടൻ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചൊവ്വാഴ്ച മരിച്ചു. ഭാര്യ: ഹേമലത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.