കോട്ടയം: ഡി.സി ബുക്ക്സിെൻറ പുതിയ പ്രീ പബ്ലിക്കേഷൻ പദ്ധതി 'സമ്പൂർണ ഹിമാലയപര്യടനം -യാത്ര, തീർഥാടനം, കാഴ്ച, അനുഭവം' ബുക്കിങ് ആരംഭിച്ചു. സഞ്ചാരികൾക്കും സാഹസികയാത്രക്കാർക്കും ആധ്യാത്ികാന്വേഷകർക്കും തീർഥാടകർക്കും എക്കാലവും ആകർഷണകേന്ദ്രമായ ഹിമാലയത്തിെൻറ യാത്രാനുഭൂതികളെയും കാഴ്ചകളെയും ഭൂപ്രകൃതി, സസ്യജന്തുജാലങ്ങൾ, നദികൾ തുടങ്ങിയ അടിസ്ഥാനവിവരങ്ങളെയും സമഗ്രമായി ഒരു ബൃഹദ് സമാഹാരത്തിൽ ഒന്നിച്ചുകൊണ്ടുവരുന്ന ഗ്രന്ഥമാണിത്. പ്രശസ്ത ഹിമാലയൻ യാത്രികനും ഗ്രന്ഥകർത്താവുമായ എം.കെ. രാമചന്ദ്രനാണ് മുഖ്യ ഉപദേഷ്ടാവ്. ഹിമാലയത്തിൽ വിപുലമായി സഞ്ചരിച്ചതിെൻറ പരിചയവും അനുഭവജ്ഞാനവുമുള്ള പ്രമുഖ സഞ്ചാരികളും ആത്്മീയാന്വേഷകരും ട്രക്കിങ് വിദഗ്ധരും തങ്ങളുടെ അനുഭവങ്ങൾ ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നു. മൂന്നു വാല്യത്തിൽ മൂവായിരം പേജുവരുന്ന 'സമ്പൂർണ ഹിമാലയപര്യടന'ത്തിൽ മനോഹരവും അത്യപൂർവവുമായ ബഹുവർണചിത്രങ്ങളുടെ നൂറിലധികം പേജുകളും ഉണ്ട്. പുസ്തകത്തിെൻറ മുഖവില 3,000 രൂപ. ഇപ്പോൾ പണമടക്കുന്നവർക്ക് 1999 രൂപക്ക് ലഭിക്കും. തവണകളായും പണമടക്കാം. ഫോൺ: 99470 55000, 9846733336
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.