നടിയെ ആക്രമിച്ച സംഭവം: സത്യം പുറത്തുവരണം -വനിത കമീഷൻ കോട്ടയം: സിനിമനടിയെ ആക്രമിച്ച സംഭവത്തിൽ സത്യം പുറത്തുവരണമെന്ന് വനിത കമീഷൻ അംഗം ഡോ.ജെ. പ്രമീളാദേവി. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന കാര്യങ്ങൾ എതമാത്രം സത്യമാണെന്ന് പറയാനാകില്ല. കോടികളുടെ സാമ്പത്തിക ഇടപാട് നടക്കുന്ന സിനിമരംഗം സുതാര്യമായിരിക്കണം. സിനിമയെന്ന് പറഞ്ഞാല്‍ സ്വപ്നങ്ങളാണ്. സ്വപ്നങ്ങള്‍ വില്‍ക്കുന്ന മേഖലയിലെ പെരുമാറ്റത്തില്‍ മാന്യതയും ബന്ധങ്ങളില്‍ വ്യക്തതയും ഉണ്ടാകണം. പൊലീസിൽ പരാതി നൽകിയ ഇരയെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇതിനെതിരെ മലയാള സിനിമയിലെ വനിത സംഘടനയായ വുമൺ ഇൻ സിനിമ കലക്ടിവ് വനിത കമീഷന് ഇ-മെയിൽ മുഖേന പരാതി നൽകിയിട്ടുണ്ട്. ഇത് വിശദമായി പരിശോധിക്കും. കുറ്റവാളികള്‍ ആരായാലും നീതി നടപ്പാക്കണം. താരസംഘടനയിൽ വനിത പ്രാതിനിധ്യമുണ്ടെങ്കിലും അവർക്ക് തീരുമാനമെടുക്കാൻ കഴിയാറില്ല. സിനിമക്കാര്‍ക്കിടയില്‍ രൂപവത്കരിച്ച വനിത സംഘടന നീതിക്കായി പോരാടണമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.