ആദിവാസി ഊരുകളിൽ കാടി​െൻറ മക്കൾക്ക് സി.പി.എം നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു

ചിറ്റാർ:- ആദിവാസി ഊരുകളിൽ സി.പി.എം നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. സി.പി.എം റാന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനവാസികളായ ആദിവാസികളെ ദത്തെടുത്ത് സംരക്ഷിക്കുന്ന പ്രവർത്തനത്തി​െൻറ ഭാഗമായാണ് ഞായറാഴ്ച മൂഴിയാർ സായിപ്പും കുഴി ആദിവാസി ഊരിൽ ചിറ്റാർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്. ശബരിമല കാടുകളിലെ മുഴുവൻ ആദിവാസി കുടുംബങ്ങളെയും സി.പി.എം റാന്നി ഏരിയ കമ്മിറ്റി ദത്തെടുത്തിരിക്കുകയാണ്. ഇതി​െൻറ ഉദ്ഘാടനം കഴിഞ്ഞ മാസം പമ്പ- ചാലക്കയത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. ഇവരെ ജൂൺ മുതലാണ് ദത്തെടുത്തത്. ചാലക്കയം, പമ്പ, സന്നിധാനം, നിലയക്കൽ, ളാഹ, ഗുരുനാഥൻ മണ്ണ്, മൂഴിയാർ, ഗവി വനപ്രദേശങ്ങളിലായി താമസിക്കുന്ന ഇവരെ രണ്ടു സെക്ടറുകളായി തിരിച്ചിരിക്കുകയാണ്. സെക്ടർ രണ്ടിൽപെടുന്ന ഗുരുനാഥൻ മണ്ണ്, മൂഴിയാർ, ഗവി, സായിപ്പുംകുഴി വനത്തിൽ 33 കുടുംബങ്ങളിലായി 135 അംഗങ്ങളാണ് കഴിയുന്നത്. ഇവരെയാണ് ചിറ്റാർ ലോക്കൽ കമ്മിറ്റി ഈ മാസം ദത്തെടുത്തിരിക്കുന്നത്. ഇവർക്ക് ഒരു മാസത്തേക്കുള്ള അരി, ഉപ്പ്, മുളക്, പഞ്ചസാര, കാപ്പിപ്പൊടി, എണ്ണ, പയർ, സോപ്പ്, പച്ചക്കറികൾ, മറ്റ് ധാന്യങ്ങൾ എന്നിവ അടങ്ങിയ കിറ്റുകളാണ്ണ് ഞായറാഴ്ച വനവാസികൾക്ക് വിതരണം ചെയ്തത്. മൂഴിയാർ സായിപ്പുംകുഴി ആദിവാസി കോളനിയിൽ എത്തിയ സി.പി.എം പ്രവർത്തകരെ വനത്തിലെ ആദിവാസികൾ വരവേറ്റു. സി.പി.എം പ്രവർത്തകർ കൊണ്ടുവന്ന ഭക്ഷണ കിറ്റുകൾ ഊരുമൂപ്പൻ രാഘവ​െൻറ ഭാര്യ തങ്കമണി ഊരിനു വേണ്ടി ഏറ്റുവാങ്ങി. പിന്നീട് ഗവി, ഗുരുനാഥൻ മണ്ണ്, നാൽപതേക്കർ, മൂഴിയാർ, ചിപ്പൻ കുഴി, സായിപ്പുംകുഴി വനത്തിൽ കഴിയുന്ന ആദിവാസികൾക്കും ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തു. വിശദമായ സർവേ നടപടികൾ പൂർത്തീകരിച്ച് കണ്ടെത്തിയ വനവാസികൾക്കാണ് സി.പി.എം സംരക്ഷണം നൽകുന്നത്. റാന്നി ഏരിയായിലെ ഓരോ ലോക്കൽ കമ്മിറ്റിക്കും ഓരോ മാസത്തെ സംരക്ഷണ ചുമതല നിശ്ചയിച്ച് നൽകിയിട്ടുണ്ട് . ആദിവാസി ഊരുകളിൽ പ്രത്യേകം പരിശീലനം സിദ്ധിച്ച പ്രഗല്ഭരായ മെഡിക്കൽ സംഘവും വിദ്യാഭ്യാസ സഹായ പദ്ധതികളും വസ്ത്രങ്ങളും എത്തിച്ചുകൊടുക്കുന്നതാണ് പദ്ധതി. മൂഴിയാർ സായിപ്പുംകുഴി ആദിവാസി കോളനിയിൽ നടന്ന ചടങ്ങിൽ ജില്ല കമ്മിറ്റി അംഗം എ. ശ്രീകുമാർ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. ലോക്കൽ സെക്രട്ടറി കെ.ജി. മുരളീധരൻ അധ്യക്ഷത വഹിച്ചു. എച്ച്. ഹസൻ ബാവ, പി.എൻ. സദാനന്ദൻ, പി.ബി. ബിജു, ബിജു പടനിലം, മോഹനൻ പൊന്നുപിള്ള, എൻ. രജി, ടി.കെ. സജി, ആസാദ്, ഗോകുൽ, അച്ചു മാത്യു, ബാബുജി എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.