കുരമ്പാലകോലേലിൽ കളരിയിലെ രാഘവീയം 19ന് ആരംഭിക്കും

പന്തളം: . 23ന് സമാപിക്കും. ചടങ്ങിന് മുന്നോടിയായി തമിഴ്നാട് രാമനാഥ ക്ഷേത്രത്തിൽനിന്ന് പകർന്ന ഭദ്രദീപവും യശാലയിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹഘോഷയാത്രയും വിവിധ ക്ഷേത്രങ്ങൾ സന്ദർശിച്ച് 16ന് 8.30ന് കുരമ്പാലയിൽ എത്തും. തുടർന്ന് ഭക്തരുടെ നേതൃത്വത്തിൽ ഘോഷയാത്രയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചാനയിക്കും. 18ന് അഞ്ചിന് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാടി​െൻറ കാർമികത്വത്തിൽ വിഗ്രഹ-ഭദ്രദീപ പ്രതിഷ്ഠ നടക്കും. തുടർന്ന് ആധ്യാത്മിക സംഗമം ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പുത്തൻകാവിൽ ദേവീക്ഷേത്രം പ്രസിഡൻറ് ഡി. പ്രകാശ് അധ്യക്ഷത വഹിക്കും. 21ന് ഉദയചന്ദ്രൻ സ്മാരക ഗ്രന്ഥശാല ഉദ്ഘാടനം ബി.ജെ.പി മുൻസിപ്പൽ പ്രസിഡൻറ് സുഭാഷ് കുമാർ നിർവഹിക്കും. 23ന് 11ന് രാമായണ പരായണസമർപ്പണം, 12ന് അന്നദാനം, നാലിന് അവഭ്യഥസ്നാന രഥഘോഷയാത്ര, 7.30ന് സാംസ്കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. രാഘവീയം 2017 സേവന പദ്ധതിയുടെ ഭാഗമായുള്ള ഭവനത്തി​െൻറ താക്കോൽ ദാനവും അദ്ദേഹം നിർവഹിക്കും. പന്തളം മഹാദേവ ഹിന്ദുസേവ സമിതി പ്രസിഡൻറ് എസ്. കൃഷ്ണകുമാർ അധ്യക്ഷത വഹിക്കും. നിർധനനായ രാജേഷിനാണ് വീട് നിർമിച്ചുനൽകുന്നതെന്ന് പ്രസിഡൻറ് ആർ. ശരവണൻ, സെക്രട്ടറി മണികുട്ടൻ പിള്ള എന്നിവർ പറഞ്ഞു. നാട്ടുകാരുടെ സഹകരണത്തോടെ സമിതി പ്രവർത്തകരുടെ ശ്രമഫലമായാണ് വീട് പണിപൂർത്തീകരിച്ചത്. 2018ൽ സേവന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് പദ്ധതികൾ ആവിഷ്കരിച്ചിട്ടുള്ളതെന്നും ഇരുവരും പറഞ്ഞു. ഐ.സി.ഡി.എസ് ഓഫിസ് പന്തളത്ത് നിലനിർത്തും -ചിറ്റയം ഗോപകുമാർ എം.എൽ.എ പന്തളം: ഐ.സി.ഡി.എസ് ഓഫിസ് പന്തളത്ത് നിലനിർത്താൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.എ. കാലവർഷത്തിൽ ചോർന്നൊലിച്ചതിനെ തുടർന്ന് കുടചൂടി ജോലിചെയ്യുന്ന ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരുടെ ദയനിയാവസ്ഥ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ഇത് ശ്രദ്ധയിൽപെട്ട എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധി സംഘം ഓഫിസ് സന്ദർശിച്ചു. പഴയ ബ്ലോക്ക് ഓഫിസ് കെട്ടിടത്തിൽ താഴത്തെ നിലയിലേക്ക് മാറ്റാനാണ് ശ്രമം ആരംഭിച്ചത്. വനിത സ്വയംസഹായ സംഘത്തി​െൻറ ഉൽപന്ന വിതരണ കേന്ദ്രമാണ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നത്. ഈ കേന്ദ്രം മുകളിലത്തെ നിലയിലെ കോൺഫറൻസ് ഹാളിലേക്ക് മാറ്റും. ഇതിനായി ഐ.സി.ഡി.എസ് ഒഫിസർ നൽകുന്ന നിവേദനം എം.എൽ.എ വകുപ്പ് മന്ത്രിക്ക് കൈമറും. അടിയിന്തര നടപടി സ്വീകരിക്കാൻ എം.എൽ.എ സത്വര നടപടി സ്വീകരിക്കും. പന്തളം നഗരസഭ, പന്തളം തെക്കേക്കര, തുമ്പമൺ പഞ്ചായത്തുകളിലായി 48 അംഗൻവാടികളാണ് പന്തളം ഐ.സി.ഡി.എസ് ഒഫിസി​െൻറ പരിധിയിലുള്ളത്. ചോർെന്നാലിക്കുന്ന കെട്ടിടത്തിൽ ഫയലുകളും മറ്റും നനഞ്ഞ് ഉപയോഗ്യശൂന്യമായിരിക്കുന്നു. നഗരസഭ വൈസ് ചെയർമാൻ ഡി. രവീന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആനി ജോൺ, എ. രാമൻ, നഗരസഭ അംഗം മഞ്ജു വിശ്വനാഥ് തുടങ്ങിയ ജനപ്രതിനിധികളും എ.എൽ.എയോടൊപ്പം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.