സംസ്ഥാന ജനകീയ വിജ്​ഞാന നാടൻ കലാകേന്ദ്രം; കൊട്ടാരക്കരയിലേക്ക്​ താൽക്കാലികമായി മാറ്റി പതിറ്റാണ്ടു കഴിഞ്ഞിട്ടും മണ്ണടിയിൽ തിരിച്ചെത്തിയില്ല

അടൂർ: ചരിത്രമുറങ്ങുന്ന മണ്ണടിയിൽനിന്ന് 15 വർഷം മുമ്പ് താൽക്കാലികമായെന്നു പറഞ്ഞ് കൊട്ടാരക്കരയിലേക്കു മാറ്റിയ സംസ്ഥാന ജനകീയ വിജ്ഞാന നാടൻ കലാകേന്ദ്രം തിരിച്ചുവന്നില്ല. മുൻ എം.എൽ.എയും മന്ത്രിയുമായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇതുസംബന്ധിച്ച് ഉറപ്പു നൽകിയിരുന്നതാണ്. സംസ്ഥാന പുരാവസ്തു വകുപ്പി​െൻറ കീഴിൽ സ്ഥാപിച്ച കലാകേന്ദ്രം അധികൃതരുടെ അനാസ്ഥയും സർക്കാറി​െൻറ അവഗണനയും മൂലമാണ് നാശോന്മുഖമായത്. നാടൻകലകൾ സംരക്ഷിക്കുകയായിരുന്നു ഈ സ്ഥാപനത്തിലൂടെ ഉദ്ദേശിച്ചിരുന്നത്. ജനകീയ വിശ്വാസങ്ങൾ, ആചാരങ്ങൾ, കലാവിദ്യകൾ, കരവിരുതുകൾ തുടങ്ങിയവയിൽ പര്യവേക്ഷണം, ഇവയുടെ ശാസ്ത്രീയ സംരക്ഷണം, പ്രാമാണീകരണം, ജനകീയ കലകളുടെ ശബ്ദലേഖനം ചെയ്ത ടേപ്പുകൾ, ദൃശ്യരംഗങ്ങൾ പകർത്തിയ സെല്ലുലോയിഡുകൾ എന്നിവക്കായി മ്യൂസിയം തയാറാക്കുക. ജനകീയ കലകളുടെ പ്രചാരണം, കലാകാരാർക്ക് േപ്രാത്സാഹനം, ഈ രംഗത്ത് ആധികാരിക ഗ്രന്ഥങ്ങൾ തയാറാക്കുക. തുടങ്ങിയവയായിരുന്നു ജനകീയ വിജ്ഞാന കലാകേന്ദ്രത്തി​െൻറ മറ്റ് ലക്ഷ്യങ്ങൾ. കലാകേന്ദ്രം സ്ഥാപിച്ച് 20 വർഷം കഴിഞ്ഞിട്ടും ലക്ഷ്യം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. താമസിയാതെ കലാകേന്ദ്രം ഇവിടെനിന്ന് മാറ്റുകയും ചെയ്്തു. പുരാതനകാലത്ത് പ്രചാരത്തിലിരുന്ന ഓലക്കുട, മെതിയടി, ചീനഭരണി, ചക്രങ്ങൾ, കോൽത്താഴ്, മരഭരണി, പിടിമരവി, ഔൺസ്കുപ്പി, സൈക്കിൾവിളക്ക്, സ്വർണപ്പണിക്ക് ഉപയോഗിക്കുന്ന ചുറ്റിക കത്രിക, ചെരളക്കൽ തുടങ്ങി നാമാവശേഷമായിക്കൊണ്ടിരിക്കുന്ന നിരവധി സാധനങ്ങൾ ഇവിടെ ശേഖരിച്ചിരുന്നു. ജനകീയ വിജ്ഞാന നാടൻ കലകളെക്കുറിച്ചും അവയുടെ വികാസ പരിണാമങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന രണ്ടായിരത്തിലേറെ അമൂല്യഗ്രന്ഥങ്ങൾ ഇവിടെയുണ്ടായിരുന്നു. ഇവയെല്ലാം ചിതലരിച്ച് നശിക്കുന്ന സ്ഥിതിയിലായിരുന്നു. ഗവേഷണത്തിനും പഠനത്തിനും ഇവിടേക്ക് ആരും വരാതായതോടെ പുസ്തകങ്ങളും മറ്റ് ഉപകരണങ്ങളും ഉപേക്ഷിക്കപ്പെട്ടു. പുരാവസ്തു സംബന്ധിയായ നിരവധി അപൂർവ രേഖകൾ ഈ കേന്ദ്രത്തിലെ കെട്ടിടത്തി​െൻറ മച്ചിൽ കിടപ്പുണ്ടായിരുന്നു. ഇവയൊക്കെ ഇപ്പോൾ ഉണ്ടോ എന്നുതന്നെ സംശയമാണ്. ഒരു റിസർച് അസിസ്റ്റൻറ് പ്യൂൺ, സ്വീപ്പർ എന്നിങ്ങനെയായിരുന്നു ഇവിടത്തെ ജീവനക്കാരുടെ നില. ആരും ഈ കേന്ദ്രത്തിലേക്ക് വരാതായതോടെ ദിവസവും ഒപ്പിട്ട് പോവുകയും ശമ്പളം പറ്റുകയുമായിരുന്നു പതിവ്. 1996--97 സാമ്പത്തിക വർഷത്തിൽ ചില പദ്ധതികൾ ഉന്നതാധികാരികൾക്ക് സമർപ്പിെച്ചങ്കിലും ഫണ്ടിെല്ലന്ന കാരണത്താൽ മടക്കുകയായിരുന്നു. കടമ്പനാട്- ഏനാത്ത് പാതയിൽ മണ്ണടി ചന്തക്ക് 50 മീറ്റർ കിഴക്കു മാറി 60 സെേൻറാളം സ്ഥലത്ത് 16 മുറികളുള്ള വാടകക്കെട്ടിടത്തിലായിരുന്നു നാടൻ വിജ്ഞാന കലാകേന്ദ്രം പ്രവർത്തിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ ഏക നാടൻ വിജ്ഞാന കലാകേന്ദ്രമായിരുന്നു മണ്ണടിയിലേത്. നാശോന്മുഖമായ പ്രയാണത്തിലൂടെയും നേട്ടങ്ങളുടെ രജതരേഖകൾ ഇല്ലാതില്ല. പ്രാചീനകാലത്ത് കേരളത്തിൽ ചില സമുദായങ്ങളുടെ മാത്രം സ്വന്തമായിരുന്ന ഐവർകളി, കാലൻതുള്ളൽ, ആലേപ്രംതുള്ളൽ തുടങ്ങിയ കലാരൂപങ്ങൾ പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും വേണ്ടി ചിലതെല്ലാം ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. തലമുറകളായി ഉപയോഗിച്ചുവന്ന തൊഴിലുപകരണങ്ങൾ, വീട്ടുസാധനങ്ങൾ തുടങ്ങിയവ ശേഖരിച്ച് ഒരു മ്യൂസിയം സ്ഥാപിക്കാൻ കലാകേന്ദ്രം പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതിനുള്ള ശ്രമവുമായി ഏറെ മുന്നോട്ട് പോവുകയും ചെയ്തു. എന്നാൽ, അതും ഫണ്ടില്ലെന്ന കാരണത്താൽ തടസ്സപ്പെടുകയായിരുന്നു. വേലുത്തമ്പി ദളവയുടെ പേരിൽ മണ്ണടിയിൽ ഒരു മ്യൂസിയം സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന പുരാവസ്തുക്കൾ മാത്രമാണ് ഇവിടെയുള്ളത്. കലകളോട് അഭിനിവേശം കാട്ടുന്ന ജനപ്രതിനിധികൾപോലും നാടൻകലാകേന്ദ്രെത്തക്കുറിച്ച് ഇപ്പോൾ മിണ്ടുന്നില്ല. കോന്നി ആനത്താവളത്തിലെ ആനകളെ വേലിക്കുള്ളിൽ തുറന്നുവിടാൻ പദ്ധതി കോന്നി: കോന്നി ആനത്താവളത്തിനു ചുറ്റും ഇരുമ്പുപാലങ്ങൾകൊണ്ടുള്ള വേലികൾ നിർമിച്ച് ആനകളെ ചങ്ങലകളിൽനിന്ന് മോചിപ്പിച്ച് സ്വതന്ത്രരാക്കാനുള്ള പദ്ധതി നടപ്പാക്കുന്നത് പ്രഥമ പരിഗണനയിലാണെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ കെ.ജെ. വർഗീസ് 'മാധ്യമ'ത്തോട് പറഞ്ഞു. ഞായറാഴ്ച രണ്ടുമണിയോടെ കോന്നി ആനത്താവളത്തിൽ എത്തിയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ രോഗബാധിതനായിരുന്ന പിഞ്ചുവിനെ സന്ദർശിച്ച് ആരോഗ്യനില വിലയിരുത്തി. തുടർന്ന് ആനത്താവളത്തിലെ മറ്റ് ആനകളെയും സന്ദർശിച്ചു. കുട്ടിയാനയുടെ ആരോഗ്യനിലയിൽ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തി​െൻറ വിവിധ കേന്ദ്രങ്ങളിൽ റെയിൽ ഫെൻസിങ് നടത്തിവരുകയാണ്. ഈ പദ്ധതി വിജയമാണ്. കോന്നി ആനത്താവളത്തിലെ സോമൻ ഉൾെപ്പടെയുള്ള ആനകളെ ചങ്ങലകളിൽനിന്ന് മോചിതരാക്കും. ഇവിടത്തെ ആനകളെ ഒന്നിനെയും മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനെപ്പറ്റി ആലോചന നടന്നിട്ടില്ല. മറിച്ചുള്ള വാർത്ത തെറ്റാണെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. ആനത്താവളത്തിലെ ഒരോ ജീവനക്കാരോടും പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. കോന്നി റേഞ്ച് ഓഫിസർ ശരത്ചന്ദ്രദാസ്, നടുവത്ത് മൂഴി റേഞ്ച് ഓഫിസർ സുകു, ഡോ. ജയകുമാർ, മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.