ജില്ലയിൽ ഏഴ്​ ബാറുകൾ തുറന്നു

കോട്ടയം: പുതിയ മദ്യനയത്തി​െൻറ ഭാഗമായി ജില്ലയിൽ ഞായറാഴ്ച ഏഴ് ബാറുകൾ തുറന്നു. ഇതോടെ മൊത്തം ബാറുകളുടെ എണ്ണം ഒമ്പതായി. ബാറുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ടു ബിവറേജസ് കോർപറേഷൻ മൊത്തവിൽപനശാല ഞായറാഴ്ച തുറന്നു പ്രവർത്തിച്ചിരുന്നു. പുതിയ മദ്യനയമനുസരിച്ച് ഒമ്പതു ഹോട്ടലുകൾക്കു വിദേശമദ്യവിൽപനക്ക് അനുമതി വാങ്ങാൻ അർഹതയുണ്ടെങ്കിലും ഏഴെണ്ണം മാത്രമാണ് അനുമതി നേടിയത്. ലൈസൻസ് പുതുക്കിയ ശേഷം 418 കള്ളുഷാപ്പുകളും ഞായറാഴ്ച പ്രവർത്തനം ആരംഭിച്ചതായി െഡപ്യൂട്ടി എക്സൈസ് കമീഷണർ അറിയിച്ചു അതേസമയം, ദേശീയ, സംസ്ഥാന പാതകളുടെ ദൂരപരിധിയുടെ പേരിൽ അടഞ്ഞുകിടക്കുന്ന ബാറുകൾക്കു താലൂക്കിൽ മറ്റൊരിടത്തു ബാർ പ്രവർത്തിപ്പിക്കാമെന്ന പുതിയ നിയമത്തി​െൻറ അടിസ്ഥാനത്തിൽ ചില ബാറുടമകൾ നീക്കം ആരംഭിച്ചിട്ടുണ്ട്. കോട്ടയം നഗരത്തിലേതു ഉൾപ്പെടെയുള്ള ചില ബാറുകൾക്കായി താലൂക്കി​െൻറ മറ്റു പ്രദേശങ്ങളിൽ കെട്ടിട നിർമാണം ആരംഭിച്ചതായാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.