വിമർശനങ്ങളെ ഉൾക്കൊള്ളു​ന്നുെവന്ന്​ നടൻ മുകേഷ്​

കോട്ടയം: വിമർശനങ്ങൾ അംഗീകരിക്കുന്നുവെന്ന് നടനും എം.എൽ.എയുമായ മുകേഷ്. സൗത്ത് പാമ്പാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ലൊരു നേതാവായി മാറാൻ ആഗ്രഹിക്കുന്നവരാണ് ശാസനകളും ഉപദേശങ്ങളും നൽകുന്നത്. വിമർശനങ്ങൾ തുടക്കക്കാരനെന്ന നിലയിൽ ഉൾക്കൊണ്ട് പുതിയ മനുഷ്യനായി മുന്നോട്ടുപോകും. താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിനുശേഷം നടന്ന വാർത്തസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് സഭ്യമല്ലാത്ത ഒരുവാക്കുപോലും സംസാരിച്ചിട്ടില്ല. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കുന്നില്ല. യുവനടിയെ ആകമിച്ച കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. അതിൽ സംതൃപ്തനാണ്. ഇക്കാര്യത്തിൽ സിനിമയിലെ വനിത സംഘടനയിലെ ആളുകൾക്കും അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.