കോട്ടയം: കൂരോപ്പടയിൽ ബി.ജെ.പി പ്രവർത്തകെൻറ വീടിനുനേരെ ആക്രമണം. പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന ലക്ഷ്മിനിവാസിൽ അജിയുടെ വീടിനുനേരെയാണ് ആക്രമണം. ജനൽ ചില്ലുകളും വീട്ടുമുറ്റത്തു കിടന്ന വാഹനങ്ങളും ഒരുസംഘം അടിച്ചുതകർക്കുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ കൂരോപ്പട പഞ്ചായത്തിൽ ഹർത്താൽ നടത്തുമെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരി അറിയിച്ചു. ഞായറാഴ്ച രാത്രി ഏേട്ടാടെയാണ് സംഭവം. സംഭവസമയം അജി വീട്ടിൽ ഇല്ലായിരുന്നു. ഭാര്യ ആഷയും മകൻ ശ്രീഹരിയും വീട്ടിനുള്ളിലുണ്ടായിരുന്നു. ആക്രമണത്തിൽ അജിയുടെ കാറുകളും ബൈക്കും തകർന്നു. കല്ലും കമ്പിവടിയും ഉപയോഗിച്ചുള്ള ആക്രമണത്തിൽ വീടിെൻറ ജനലുകളും വാതിലുകളും തകർത്തു. പരിസരവാസികൾ ഓടിയെത്തിയപ്പോഴേക്കും ആക്രമികൾ രക്ഷപ്പെട്ടു. എസ്.എഫ്. ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. വിവരമറിഞ്ഞ് ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിയുടെ നേതൃത്വത്തിൽ നേതാക്കൾ വീട്ടിലെത്തി. എം.ജി യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ അജയ് നാഥിെൻറ നേതൃത്വത്തിലാണ് വീട് ആക്രമിച്ചതെന്ന് എൻ. ഹരി ആരോപിച്ചു. പള്ളിക്കത്തോട് ഐ.ടി.ഐയിലെ എസ്.എഫ്.ഐ-എ.ബി.വി.പി സംഘർഷത്തിെൻറ തുടർച്ചയാണ് വീട് ആക്രമണമെന്ന് സൂചനയുണ്ട്. പാമ്പാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.