യുവതിയെ കടന്നുപിടിക്കാൻ സ്വകാര്യ ബസ്​ ൈ​ഡ്രവറുടെ ശ്രമം

േകാട്ടയം: യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് ൈഡ്രവർക്കെതിരെ കേസ്. കലക്ടറേറ്റ് ജങ്ഷനിൽ ഞായറാഴ്ച ഉച്ചക്ക് 1.30ഒാടെയാണ് സംഭവം. എരുമേലി സ്വദേശിനിയായ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകാൻ എത്തിയപ്പോൾ പ്രതി അപമര്യാദയായി പെരുമാറാൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതി എതിർത്തപ്പോൾ ഇയാൾ ഓടി രക്ഷപ്പെട്ടു. കോട്ടയം-മുണ്ടക്കയം റൂട്ടിലോടുന്ന ബസിലെ ൈഡ്രവറാണ് പ്രതി. കോട്ടയം ഈസ്റ്റ് പൊലീസ് കേസ് എടുത്തു. ഇയാൾ നേരേത്തയും യുവതിയോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും കാഞ്ഞിരപ്പള്ളി കോടതിയിൽ കേസുണ്ടെന്നും പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.