ഹരിതകീർത്തി എൻ.എസ്​. ജോഷ്

അതിവേഗ പ്രവർത്തനമാണ് സംസ്ഥാനത്തെ മികച്ച കൃഷി ഓഫിസർക്കുള്ള ഹരിതകീർത്തി പുരസ്കാരത്തിന് വണ്ടിപ്പെരിയാർ സംസ്ഥാന പച്ചക്കറിത്തോട്ടത്തിലെ സൂപ്രണ്ട് എൻ.എസ്. ജോഷിനെ അർഹനാക്കിയത്. നഷ്ടങ്ങളുടെ കണക്കുകൾ മാത്രം രേഖപ്പെടുത്തിയിരുന്ന ഫാമിൽ 24 ലക്ഷം രൂപയുടെ വരുമാനം നാല് വർഷംകൊണ്ട് 85 ലക്ഷമായാണ് ഉയർന്നത്. 1967ൽ സ്ഥാപിച്ച ഫാമി​െൻറ 50ാം വാർഷിക ആഘോഷത്തിലേക്ക് മധുരം പകർന്ന് മികച്ച ഫാമിനുള്ള അംഗീകാരവും തേടിയെത്തി. കോഫി ബോർഡിൽ ഉദ്യോഗസ്ഥനായിരുന്ന പിതാവ് കെ.വി. നടേശന് കൃഷിയോടുണ്ടായിരുന്ന താൽപര്യം പിന്തുടർന്നാണ് ജോഷും ഇൗ മേഖലയിലേക്ക് തിരിഞ്ഞത്. കൃഷി ഓഫിസറായി 1987 ജോലിയിൽ പ്രവേശിച്ചു. ചിറയിൻകീഴ് സീഡ് ഫാമിൽ കൃഷി ഓഫിസറായിരുന്ന അദ്ദേഹം ഹൈറേഞ്ചിലെ വിവിധ കൃഷി ഭവനുകളിൽ 20 വർഷം സേവനമനുഷ്ഠിച്ചു. കേന്ദ്രസർക്കാറും യു.എൻ.ഡി.പിയും സംയുക്തമായി നടപ്പാക്കിയ ഗ്രാമീണ ടൂറിസം വികസന പദ്ധതിയിലെ അണക്കര സ്പൈസസ് പദ്ധതിയിൽ കോഒാഡിനേറ്ററായും കിലയിൽ രണ്ടുവർഷത്തോളം ഫാക്കൽറ്റിയായും പ്രവർത്തിച്ചിരുന്നു. 2013ലാണ് ജോഷ് ഫാം സൂപ്രണ്ടൻറായി ചുമതലയേറ്റത്. പീരുമേട് താലൂക്കിലെ കൃഷി ഭവനുകളിലേക്ക് ഗ്രോബാഗുകളുടെ വിതരണം, ടിഷ്യൂകൾച്ചർ വാഴത്തൈ, കുരുമുളക് തൈ, പരമ്പരാഗത പച്ചക്കറി ഇനങ്ങളായ ആനക്കൊമ്പൻ വെണ്ട, നിത്യവഴുതന, ചതുരപ്പയർ, വേങ്ങേരി വഴുതന എന്നിവയുടെ വിത്തുൽപാദനം ഇദ്ദേഹത്തി​െൻറ ശ്രമഫലമായി ആരംഭിച്ചു. പഞ്ചഗവ്യം, ജീവാമൃതം, അമൃതപാനി തുടങ്ങിയ ജൈവജീവാണു വളങ്ങളുടെ ഉൽപാദനരീതിയും തുടങ്ങി. പാവൽ, പയർ, വഴുതന, വെണ്ട, ചീര, തക്കാളി, പീച്ചിൽ, പടവലം, ചുരക്ക തുടങ്ങിയ പച്ചക്കറികൾ കൃഷിചെയ്ത് വിത്തുൽപാദിപ്പിച്ച് കർഷകർക്ക് നൽകുന്നു. 26ൽ പരം പച്ചമുളകുകളുടെ ശേഖരവുമുണ്ട്. ശീതകാല പച്ചക്കറിക്കു പുറമെ കെയിൽ, ലെറ്റ്യൂസ്, സെലറി, പാഴ്സി, ചായമൻസ, പെപ്പിനോ തുടങ്ങിയ സസ്യങ്ങളുെ2യും നിരവധി അലങ്കാര സസ്യങ്ങളുടെയും ശേഖരവുമുണ്ടിവിടെ. വിവിധതരം ചീര, പപ്പായ, മുളക, കറിവേപ്പ് തുടങ്ങിയവ വിൽപനനടത്തി ദിവസവരുമാനം 3,000 രൂപ വരെ എത്തിച്ചു. തൊഴിലാളികളുടെയും ജീവനക്കാരുടെയും യോഗം ചേർന്ന് പദ്ധതി തയാറാക്കി ചിട്ടയായി നടപ്പാക്കി. പച്ചക്കറി കൃഷി, അലങ്കാരച്ചെടികൾ തുടങ്ങിയവയെപ്പറ്റി പുതുതായി എത്തുന്നവർക്ക് അറിവും വിത്തും തൈകളുടെ വിൽപനക്ക് പ്രവേശനകവാടത്തിൽ സൗകര്യം ഏർപ്പെടുത്തിയതും ഇദ്ദേഹമാണ്. ദേശീയ പാതയോട് ചേർന്നുകിടക്കുന്നതാണ് പച്ചക്കറിത്തോട്ടം. വിനോദസഞ്ചാരികളുടെ ശ്രദ്ധനേടാൻ ഇതിന് കഴിഞ്ഞു. പത്തിൽ പരം ഓർക്കിഡ് പൂക്കൾ ശാസ്ത്രീയമായി വളർത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ വ്യത്യസ്ത കാലാവസ്ഥയിൽ വളരുന്ന പെപ്പിനോ, തണ്ണിമത്തൻ തുടങ്ങിയവയും വളർത്തിയെടുത്തു. മാലിന്യസംസ്കരണ രംഗത്ത് അജൈവമാലിന്യങ്ങളായ പ്ലാസ്റ്റിക് കുപ്പികൾ, ടയർ, ട്യൂബ്, ടിൻ, ഷൂസ് തുടങ്ങിയവ ഉറവിടങ്ങളിൽ സംസ്കരിക്കാൻ സാധിക്കുന്ന രീതിയിൽ സീറോ വേസ്റ്റ് ഗാർഡൻ എന്ന പേരിൽ ആരംഭിച്ച സംരംഭം സംസ്ഥാനതലത്തിൽ അംഗീകാരം നേടി. ഫാം ടൂറിസം പദ്ധതിക്കും തുടക്കം കുറിച്ചു. ടൂറിസം പദ്ധതി പൂർത്തിയാകുന്നതോടെ ജില്ലയിലെ സർക്കാർ ഉടമസ്ഥതിയുള്ള ആദ്യ ഫാം ടൂറിസം കേന്ദ്രമായി മാറും. 90 ഏക്കർ വിസ്തൃതിയുള്ള ഫാമിൽ 51 തൊഴിലാളികളും ഓഫിസ്, കൃഷി അസിസ്റ്റൻറ്, ജീവനക്കാരായി പത്തുപേരുമുണ്ട്. മൂന്നാർ, ദേവികുളം പ്രദേശത്തെ ശീതകാല പച്ചക്കറിയുടെ സ്പെഷൽ ഓഫിസർ കൂടിയാണ്. ഫാം ഓഫിസർക്ക് 25,000 രൂപയും പ്രശസ്തിപത്രവും, വെജിറ്റബിൾ ഫാമിന് 15 ലക്ഷം രൂപയുമാണ് അവാർഡായി ലഭിച്ചത്. ഇൻറഗ്രേറ്റഡ് ഫാമിങ്ങി​െൻറ ഭാഗമായി പശു, ആട്, കോഴിവളർത്തൽ, 200 തേനീച്ചക്കൂട്, മത്സ്യകൃഷി എന്നിവയും ആരംഭിക്കുന്നുണ്ട്. കേന്ദ്രസർക്കാറി​െൻറ രാഷ്ട്രീയ കൃഷിവികാസ് യോജന പദ്ധതിയിൽ 253 ലക്ഷം രൂപയുടെ ഫണ്ടാണ് ഫാമിന് ഇത്തവണ അനുവദിച്ചത്. ചിറയിൻകീഴ് തുണ്ടത്തിൽ കുടുംബാഗമാണ് എൻ.എസ്. ജോഷ്. ഷാരയാണ് ഭാര്യ. മക്കൾ: ഷാരോൺ, ദേവയാനി. PHOTO:: ZERO WASTE സീറോ വേസ്റ്റ് ഗാർഡൻ TERES ടെറസ് ഗാർഡൻ JOSH എൻ.എസ്. ജോഷ് പയർ വിത്തുൽപാദന തോട്ടത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.