പത്തനംതിട്ട: തുമ്പമണ്‍ മര്‍ത്തമറിയം ഭദ്രാസന ദേവാലയം 1300-ാം വാര്‍ഷികാഘോഷങ്ങള്‍ ഞായറാഴ്ച ആരംഭിക്കും. ഒരുവർഷം നീളുന്ന പരിപാടികളാണ് നടത്തുന്നത്. 1300 വ്യക്തികള്‍ക്ക് പഠന, ചികിത്സ,-തൊഴില്‍ദാന സഹായങ്ങള്‍ നല്‍കുന്ന 'കനിവ്', 130 രോഗികള്‍ക്ക് പ്രതിമാസം 1000 രൂപ വീതം പെന്‍ഷന്‍ നല്‍കുന്ന 'സ്‌നേഹസ്പര്‍ശം', നിര്‍ധനരായ 13 യുവതികള്‍ക്ക് രണ്ടുലക്ഷം രൂപയുടെ സഹായം നല്‍കുന്ന 'സ്വപ്നമാംഗല്യം', അഞ്ച് നിര്‍ധനര്‍ക്ക് ഭവനം നിര്‍മിച്ചു നല്‍കുന്ന 'തണല്‍' എന്നിവയാണ് പ്രധാന പദ്ധതികൾ. 'സ്വപ്നമാംഗല്യം' പദ്ധതി ഞായറാഴ്ച രാവിലെ 11ന് തുമ്പമണ്‍ എം.ജി ഹൈസ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടക്കും. അഞ്ച് യുവതികള്‍ പ്രത്യേകം തയാറാക്കിയ മണ്ഡപങ്ങളില്‍ അവരവരുടെ മതാചാരപ്രകാരം വിവാഹിതരാകും. തുടര്‍ന്ന് നടക്കുന്ന അനുമോദന സമ്മേളനത്തില്‍ തുമ്പമണ്‍ മര്‍ത്തമറിയം ഭദ്രാസന ദേവാലയ വികാരി മാത്യു തോമസ് അധ്യക്ഷത വഹിക്കും. പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 23 പെണ്‍കുട്ടികള്‍ക്കുള്ള ധനസഹായ വിതരേണാദ്ഘാടനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ദേശീയ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള മുഖ്യപ്രഭാഷണം നടത്തും. ഇടവക ഡയറക്ടറി മൊബൈല്‍ ആപ് ഉദ്ഘാടനം ആേൻറാ ആൻറണി എം.പി നിര്‍വഹിക്കും. എം.എല്‍.എമാരായ ചിറ്റയം ഗോപകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ വിവാഹ ധനസഹായങ്ങള്‍ വിതരണം ചെയ്യും. പൈതൃകമായ കാർഷിക സംസ്കാരം സംരക്ഷിക്കണം -ആേൻറാ ആൻറണി എം.പി പത്തനംതിട്ട: പൈതൃകമായി ലഭിച്ച കാർഷിക സംസ്കാരം സംരക്ഷിക്കണമെന്ന് ആേൻറാ ആൻറണി എം.പി പത്തനംതിട്ട ജില്ല കൃഷിവിജ്ഞാന കേന്ദ്രത്തിൽ നടന്ന സങ്കൽപ് സേ സിദ്ധി പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022ൽ കാർഷിക വരുമാനം ഇരട്ടിയാക്കുന്നതിന് നമുക്കുള്ള വിഭവങ്ങളുടെ ശരിയായ ഉപയോഗം ഉറപ്പുവരുത്തണം. നഷ്ടപ്പെട്ട കാർഷിക സംസ്കൃതി തിരികെ കൊണ്ടുവരുന്നതിനായി നദികളുടെ സംരക്ഷണം, പരിസര ശുചീകരണം, നീർത്തട സംരക്ഷണം ഇവ ഉറപ്പാക്കണം. നവഭാരത പ്രതിജ്ഞ ആേൻറാ ആൻറണി ചൊല്ലിക്കൊടുത്തു. കൃഷിവിജ്ഞാന കേന്ദ്രം ചെയർമാൻ തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. രാജു എബ്രഹാം എം.എൽ.എ വിശിഷ്ടാതിഥിയായി. കൃഷിവിജ്ഞാന കേന്ദ്രം വാർത്തപത്രികയുടെയും മലയാളത്തിൽ വിവർത്തനം ചെയ്ത സങ്കൽപ് സേ സിദ്ധി കൈപ്പുസ്തകത്തിെൻറയും പ്രകാശനവും എം.പി നിർവഹിച്ചു. ചക്ക ഉൽപന്നങ്ങളുടെ പുറത്തിറക്കിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി നിർവഹിച്ചു. ഫാർമർ െപ്രാഡ്യൂസർ കമ്പനിയുടെ ആരംഭവും ഓഹരി സർട്ടിഫിക്കറ്റ് വിതരണവും നബാർഡ് ഡി.ജി.എം ബി. നാഗേഷ് കുമാർ നിർവഹിച്ചു. ഡോ. ജെസി കുര്യാക്കോസ്, ഷൈനി ഇസ്രായേൽ, ഡോ. അംബികാദേവി, തോമസ് ജേക്കബ്, ആർ. രഘുനാഥൻ പിള്ള, സി.എച്ച്. സലിം, ബിജിലി പി. ഈശോ, ഡോ. സെൻസി മാത്യു എന്നിവർ സംസാരിച്ചു. സംയോജിത കൃഷി സമ്പ്രദായത്തിലൂടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ എന്ന വിഷയത്തിൽ നടന്ന സെമിനാർ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അജയകുമാർ വല്ലുഴത്തിൽ ഉദ്ഘാടനം ചെയ്തു. ഡോ. ജേക്കബ് ജോൺ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.