കോട്ടയം: ഗതാഗത പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടും ബസ് സ്റ്റാൻഡ്. വെള്ളിയാഴ്ച മകൾക്കൊപ്പം ബസ് കയറാനെത്തിയ വീട്ടമ്മക്കാണ് സ്വകാര്യ ബസുകാരുടെ അശ്രദ്ധയിൽ ജീവൻ നഷ്ടമായത്. ബസ്ബേയിലേക്ക് വാഹനം അശ്രദ്ധമായി ഒതുക്കിയിടാൻ ശ്രമിച്ചതാണ് അപകട കാരണം. ബസ് ഒതുക്കുേമ്പാഴും പിന്നോെട്ടടുക്കുേമ്പാഴും സൈഡ് പറഞ്ഞുകൊടുക്കാന്‍ ജീവനക്കാരൊന്നും ഇവിടെ ഉണ്ടാകാറില്ല. ബസില്‍നിന്ന് യാത്രക്കാര്‍ ഇറങ്ങും മുമ്പ് കണ്ടക്ടറും ഡോര്‍ ചെക്കര്‍മാരും ഇറങ്ങിപ്പോകുന്നതാണ് പതിവ്. നിരന്തര അപകടത്തെത്തുടർന്ന് അടുത്തിടെ ബസുകൾ പാർക്ക് ചെയ്യുന്നതിൽ അടക്കം ഇവിടെ മാറ്റം കൊണ്ടുവന്നിരുന്നു. അമിതവേഗം നിയന്ത്രിക്കാൻ പൊലീസ് പരിശോധനയും നിരീക്ഷണവും കർശനമാക്കി. എന്നാൽ, അപകടം നടന്നത് ദിവസങ്ങൾ കഴിഞ്ഞതോടെ പൊലീസിെൻറ ജാഗ്രത കുറഞ്ഞു. ഇതോടെ വീണ്ടും സ്വകാര്യ ബസുകൾ അമിതവേഗവും അശ്രദ്ധയും തുടരുകയാണെന്ന് യാത്രക്കാർ പറയുന്നു. ഒരുവിഭാഗം ഡ്രൈവർമാർ മദ്യപിച്ചാണ് ബസ് ഒാടിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. സ്റ്റാൻഡിൽ ഇടം പിടിക്കുന്നതിന് ഡ്രൈവര്‍മാര്‍ കാണിക്കുന്ന ധിറുതിയാണ് അപകടത്തിന് കാരണമാകുന്നത്. പലപ്പോഴും ഈ സമയങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് പകരം 'കിളി'യാണ് ഡ്രൈവർ സീറ്റുകളില്‍ കാണാറുള്ളതെന്നും ആക്ഷേപമുണ്ട്. നാഗമ്പടം ബസ് സ്റ്റാൻഡിന് അകം തകർന്നുകിടക്കുന്നതും അപകടഭീഷണി ഉയർത്തുന്നു. ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും കവാടത്തിന് സമീപവും കോൺക്രീറ്റ് തകർന്ന് വൻ കുഴികൾ രൂപപ്പെട്ടു. ദിനേന നൂറുകണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരുമാണ് നാഗമ്പടം സ്റ്റാൻഡിലെത്തുന്നത്. യാത്രക്കാർ സ്റ്റാൻഡിലേക്ക് പ്രവേശിക്കുമ്പോൾ കുഴികളിലെ കല്ലിൽ തട്ടിവീണ് പരിക്കേൽക്കുന്നത് പതിവാണ്. മഴപെയ്താൽ കുഴിയിലെ വെള്ളം ബസ് കയറിയിറങ്ങുമ്പോൾ യാത്രക്കാർക്കും വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഭീഷണിയാണ്. ഇത് ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റത്തിനും കാരണമാകുന്നു. മഴയില്ലാത്ത സമയങ്ങളിൽ പൊടിശല്യം രൂക്ഷമാണ്. കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിൽ ഇവിടത്തെ ഓടകൾക്ക് മൂടി സ്ഥാപിക്കാനും മറ്റു ശുചീകരണത്തിനുമായി 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. മലിനജലം ഓടയിലൂടെ ഒഴുകാത്തതിനാൽ ദുർഗന്ധവും രൂക്ഷമാണ്. മലിനജലം ഒഴുകിപ്പോകാൻ പത്തോളം ഓടകളുണ്ടെങ്കിലും ഒരെണ്ണത്തിനുപോലും മൂടിയില്ലാത്തതും വ്യാപക പരാതിക്കിടയാക്കുന്നു. നിരവധിപേരാണ് ഇവിെട അപകടങ്ങളിൽപെട്ട് മരിച്ചത്. ഇതിനൊപ്പം നഗരറോഡുകളിലും സ്വകാര്യ ബസുകൾ ചീറിപ്പായുകയാണെന്ന പരാതിയും വ്യാപകമാണ്. ചന്തക്കവല മുതല്‍ അപകടം വിതച്ചാണ് ഓട്ടം. തിരുനക്കര ബസ് സ്റ്റാൻഡിലും ബസുകള്‍ അമിതവേഗം തുടരുന്നു. സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതും അമിതവേഗത്തിലാണ്. തലനാഴിരക്കാണ് പലപ്പോഴും യാത്രക്കാർ രക്ഷപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.