കോട്ടയം: നിരോധിത കീടനാശിനികൾ ഭക്ഷ്യവസ്തുക്കളിൽ ഉപയോഗിക്കുന്നത് കണ്ടെത്താൻ വിപുല പദ്ധതികളുമായി കൃഷിവകുപ്പ്. ഇതിന് അത്യാധുനിക സംവിധാനങ്ങളുള്ള നാല് ഹൈെടക് ലബോറട്ടറികൾ സംസ്ഥാനത്ത് ആരംഭിക്കാനും സർക്കാർ അനുമതിനൽകി. തിരുവനന്തപുരം, കാസർകോട്, തൃശൂർ, കോഴിക്കോട് ജില്ലകളിലാകും ലാബ ആരംഭിക്കുക. ഇതിന് നടപടി അന്തിമഘട്ടത്തിലാണെന്ന് കൃഷിവകുപ്പ് ഉന്നതർ അറിയിച്ചു. ഘട്ടം ഘട്ടമായി എല്ലാ ജില്ലകളിലും ലാബ് തുറക്കും. ഇതിന് രണ്ടുകോടി രൂപയും അനുവദിച്ചു. ലാബുകളുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. നിരോധിത കീടനാശികളുെട ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ അതിർത്തികേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളും ബോധവത്കരണമടക്കം നടപടികളും പാളുന്ന സാഹചര്യത്തിലാണ് ലാബുകൾ തുറക്കാർ തീരുമാനിച്ചത്. ഭക്ഷ്യവസ്തുക്കളിൽ മായം കണ്ടെത്തിയാൽ കർശനനടപടിക്കും ഒരുങ്ങുകയാണ്. സംസ്ഥാനത്തും പുറത്തും ഉൽപാദിപ്പിക്കുന്ന പച്ചക്കറികളിലും കിഴങ്ങ്, പയർ വർഗങ്ങളിലും കീടനാശിനി ഉപയോഗം കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം. ഇതോടൊപ്പം കീടനാശിനിയടങ്ങുന്ന ഉൽപന്നങ്ങൾ വിൽക്കുന്ന കച്ചവടക്കാർക്കെതിരെയും നടപടിയുണ്ടാകും. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ഭക്ഷ്യസുരക്ഷ വകുപ്പും അറിയിച്ചു. പച്ചക്കറികളുടെ സാമ്പിളുകൾ ശേഖരിച്ച് പ്രേത്യക പരിശോധന നടത്താനാണ് തീരുമാനം. ഇതിന് പ്രത്യേക സ്ക്വാഡിനും രൂപം നൽകി. കേരളത്തിൽ വിൽക്കുന്ന പച്ചക്കറികളിൽ മാരക കീടനാശിനികൾ കണ്ടെത്തിയിരുന്നു. ഒരിക്കലും നശിപ്പിക്കാനാകാത്ത 12 ഇനം കീടനാശിനികളുടെ സാന്നിധ്യവും അടുത്തിടെ കണ്ടെത്തിയിരുന്നു. തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളിൽനിെന്നത്തുന്ന പച്ചക്കറികളിലാണ് മാരകവിഷം കണ്ടെത്തിയത്. ഇക്കാര്യം സംസ്ഥാന ഭക്ഷ്യവകുപ്പും സ്ഥിരീകരിച്ചു. എന്നാൽ, നിലവിൽ ഇത്തരം വസ്തുക്കളുടെ ഉപയോഗം കണ്ടെത്താൻ സംവിധാനം ഇവിടെയില്ല. ഇൗ സാഹചര്യത്തിലാണ് ഹൈടെക് ലാബുകൾ ആരംഭിക്കുന്നതെന്ന് കൃഷിവകുപ്പ് വക്താവ് പറഞ്ഞു. സംസ്ഥാനത്ത് വിൽക്കുന്ന പാക്കറ്റ് ഉൽപന്നങ്ങളിലും കീടനാശിനി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽനിന്നെത്തുന്ന പാക്കറ്റ് ഉൽപന്നങ്ങളിൽ മാരക വിഷമുള്ള കീടനാശിനികളാണ് ഉപയോഗിക്കുന്നത്. മുളകുപൊടി, മല്ലിപ്പൊടി, സാമ്പാർ, മസാലക്കൂട്ടുകൾ എന്നിവയിലും കറിവേപ്പിലയടക്കം പച്ചക്കറികളിലും കിഴങ്ങ് വർഗങ്ങളിലുമാണ് കീടനാശിനി ഉപയോഗം വ്യാപകെമന്നും ഭക്ഷ്യസുരക്ഷ വിഭാഗം പറഞ്ഞു. അതേസമയം, കീടനാശിനി ഉപയോഗിച്ച ഉൽപന്നങ്ങൾ വിൽക്കുന്നതിെൻറപേരിൽ തങ്ങളെ ക്രൂശിക്കാനുള്ള ഭക്ഷ്യവകുപ്പിെൻറ നീക്കത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധവും ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.