മൂന്നാര്‍: ഈ ഓണക്കാലത്തും കാന്തല്ലൂരിലെ കര്‍ഷകര്‍ക്ക് കണ്ണീരും കടബാധ്യതയും മിച്ചം. കാലവസ്ഥ വ്യതിയാനവും കടുത്ത വരള്‍ച്ചയും അതിജീവിച്ച് കര്‍ഷകര്‍ ഉല്‍പാദിപ്പിച്ച പച്ചക്കറികള്‍ക്ക് ഇത്തവണയും ന്യായവിലയില്ല. വകുപ്പ് മന്ത്രിയടക്കമുള്ളവരുടെ ഉറപ്പ് ജലരേഖയായി. കര്‍ഷകന് ഇത്തവണയും ലഭിക്കുന്നത് തുഛമായ വില. വിളവെടുപ്പ് ആരംഭിച്ചപ്പോള്‍ ഇത്തവണയും ന്യായവില ലഭിക്കാത്ത അവസ്ഥ. ഇത്തവണ വി.എഫ്.പി.സി.കെയും ഹോര്‍ട്ടികോര്‍പ്പും ന്യായവില നല്‍കി കര്‍ഷകരുടെ പച്ചക്കറി സംഭരിക്കുമെന്ന് മന്ത്രിയും മറ്റും ഉറപ്പുനൽകിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. ഒരാഴ്ചക്കുള്ളില്‍ 25 ടണ്‍ പച്ചക്കറിയാണ് വി.എഫ്.പി.സി.കെ ലേലവിപണി മുഖാന്തരവും കാന്തല്ലൂര്‍ ശീതകാല പച്ചക്കറി വിപണന സംഘവും സംഭരിച്ചത്. ഇതാണ് ഹോര്‍ട്ടികോര്‍പ് പച്ചക്കറി വിപണിയില്‍ എത്തിച്ചത്. വിപണനസംഘത്തില്‍ നിന്ന് വാങ്ങിയ കാരറ്റിന് കര്‍ഷന് 28 രൂപ വില ലഭിച്ചപ്പോള്‍ ഹോര്‍ട്ടികോര്‍പ് നേരിട്ടെടുത്തപ്പോള്‍ ഇരുപത്തിയഞ്ച് രൂപയാണ് കിട്ടിയത്. കാബേജിന് 7 രൂപ മാത്രവും ഉരുളക്കിഴങ്ങിന് 18 രൂപയും മുരുങ്ങ ബീന്‍സിന് 45 രൂപയുമാണ് കിട്ടിയത്. സെലക്ഷന്‍ ബീന്‍സിന് 32മുതല്‍ 40രൂപയും. വിപണിയില്‍ പച്ചക്കറിക്ക് തൊട്ടാല്‍ പൊള്ളുന്ന വില നിലനില്‍ക്കുേമ്പാഴാണിത്. ഹോര്‍ട്ടികോര്‍പ് വിപണികളില്‍ ഇരട്ടിവിലക്കാണ് കാന്തല്ലൂര്‍ പച്ചക്കറി ബ്രാന്‍ഡ് ചെയ്ത് വിൽക്കുന്നത്. ഹോര്‍ട്ടികോര്‍പ് സംഭരിക്കുന്നതിെനക്കാൾ വിലനല്‍കി ഇടനിലക്കാര്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് പച്ചക്കറി വാങ്ങി കേരളാതിര്‍ത്തി കടത്തുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.