വാഹനാപകടം: കുടുംബനാഥ​െൻറ ആശ്രിതർക്ക്​ 15.5 ലക്ഷം നഷ്​ടപരിഹാരം

കോട്ടയം: വാഹനാപകടത്തിൽ മരിച്ച കുടുംബനാഥ​െൻറ ആശ്രിതർക്ക് 15.5 ലക്ഷം നഷ്ടപരിഹാരം. റാന്നി ചേത്തക്കൽ മേലേമണ്ണിൽ രാജു ജോസഫ് മരിച്ച കേസിലാണ് 15,51,000 രൂപ അനുവദിച്ച് കോട്ടയം എം.എ.സി.ടി ജഡ്ജ് കെ.പി. ജോൺ ഉത്തരവായത്. 2013 ഒക്ടോബർ 11ന് രാത്രി 10ന് റാന്നി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ് പിേന്നാെട്ടടുത്തപ്പോൾ തട്ടിയാണ് മരണം. കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ഒരു മാസത്തിനകം തുക കോടതിയിൽ കെട്ടിവെക്കണം. വാദിഭാഗത്തിനായി അഡ്വ. ആൻറണി പനന്തോട്ടം ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.