കോട്ടയം: കർണാടക സംഗീതജ്ഞൻ കോട്ടയം കെ. വീരമണി രചിച്ച നാദസുധാരസം എന്ന പുസ്തകം സെപ്റ്റംബർ ഒന്നിന് പ്രകാശനം ചെയ്യും. നാദം മാത്രം ആധാരമാക്കി രചിക്കപ്പെട്ട അപൂർവം ഗ്രന്ഥങ്ങളിൽ ഒന്നാണിത്. കർണാടക സംഗീതത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ചുങ്കം സ്വദേശി വീരമണിയുടെ ആദ്യ പുസ്തകമാണ്. ത്യാഗരാജസ്വാമികൾ നാദമഹിമ സംബന്ധിച്ച് രചിച്ച 24 കൃതികൾ തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ പുസ്തകത്തിലുണ്ട്. നാേദാൽപത്തി, സാമവേദവും സംഗീതവും, സൂര്യനും നാദവും, സ്വരവിശേഷങ്ങൾ എന്നിങ്ങനെ നിരവധി അധ്യായങ്ങളുള്ള പുസ്തകം സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് പ്രസിദ്ധീകരിക്കുന്നത്. സെപ്റ്റംബർ ഒന്നിന് കോട്ടയം സി.എം.എസ് കോളജിൽ നടക്കുന്ന ചടങ്ങിൽ എം.ജി വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ പുസ്തകം പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.