കോട്ടയം: സൗദി ബാലൻ നീന്തൽക്കുളത്തിൽ മരിച്ച സംഭവത്തിൽ കുമരകത്തെ റിസോർട്ടിനെതിരെ ടൂറിസ്റ്റ് ഡ്രൈവർമാർ. അപകടമുണ്ടായശേഷം റിസോർട്ട് അധികൃതർ ആശുപത്രിയിലെ കാര്യങ്ങളോ മൃതദേഹം വിദേശത്തെത്തിക്കുന്നതുമായി ബന്ധപ്പെട്ടോ ഒന്നും ചെയ്തിെല്ലന്നാണ് അവരുടെ ആരോപണം. അപകടമുണ്ടായ സമയം മുതൽ ഇവരെ റിസോർട്ടിലെത്തിച്ച ടൂറിസ്റ്റ് പാക്കേജ് ഡ്രൈവർ മാത്രമാണ് സഹായത്തിനുണ്ടായത്. ടൂറിസ്റ്റുകളുടെ കാര്യത്തിൽ റിസോർട്ട് അധികൃതർ പുലർത്തിയ നിസ്സംഗതയും മരണകാരണം സംബന്ധിച്ച നിലപാടും അംഗീകരിക്കാനാവിെല്ലന്നാണ് ഡ്രൈവർമാരുടെ നിലപാട്. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെട്ടും ടൂറിസ്റ്റുകളോട് കാട്ടുന്ന നിരുത്തരവാദ സമീപനത്തിൽ പ്രതിഷേധിച്ചും എറണാകുളത്തെ ടൂറിസ്റ്റ് പാക്കേജ് ഡ്രൈവർമാർ ശനിയാഴ്ച കുമരകത്തെ അവേറ റിസോർട്ടിന് മുന്നിൽ പ്രതിഷേധിക്കും. അറബ്സ് ഓൺലി എന്ന വാട്സ്ആപ് കൂട്ടായ്മയുടെ സഹായത്തോടെയാണ് ദുരന്തത്തിനിരയായ കുടുംബം മൃതദേഹം സ്വദേശത്തെത്തിക്കാൻ നടപടികളെടുത്തത്. അപകടസമയത്തുണ്ടായിരുന്ന മറ്റ് സ്വദേശി ടൂറിസ്റ്റുകളും റിസോർട്ടിെൻറ അലംഭാവമാണ് ദുരന്തത്തിന് കാരണമെന്ന വാദമുയർത്തി പ്രതിഷേധിച്ചിരുന്നു. മരിച്ച അലാദീെൻറ മൃതദേഹം എറണാകുളം ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ശനിയാഴ്ച വൈകീട്ട് അഞ്ചിനുള്ള എയർ ഇന്ത്യ വിമാനത്തിൽ സൗദിയിലേക്ക് കൊണ്ടുപോവാനാണ് തീരുമാനം. ഇവർക്കൊപ്പം അറബ്സ് വാട്സ്ആപ് കൂട്ടായ്മയുടെ പ്രതിനിധികളായ ഡ്രൈവർമാരും സൗദി യാത്രക്ക് ശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.