പത്തനംതിട്ട: ജി.എസ്.ടി നിലവിൽ വന്നതോടെ കൺസൾട്ടൻറ് അഥവാ ഉപദേശകരെ സൃഷ്ടിക്കുന്നതിന് അസാപ് നടത്തിയ ശ്രമം വിജയിച്ചില്ല. മറ്റ് എല്ലാ ജില്ലകളിലും മതിയായ അപേക്ഷകർ എത്തിയപ്പോൾ പത്തനംതിട്ടയിൽ കുട്ടികളില്ലെന്ന കാരണത്താൽ കോഴ്സ് വേണ്ടെന്നുവെച്ചു. വിദ്യാഭ്യാസ വകുപ്പ് ആഭിമുഖ്യത്തില്‍ നടപ്പാക്കി വരുന്ന അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിൽ (അസാപ്) ഉൾപ്പെടുത്തിയാണ് പുതിയ കോഴ്സും ഇൗ വർഷം ആരംഭിച്ചത്. ബി.കോം, എം.കോം എന്നിവ 2017ല്‍ പൂര്‍ത്തിയാക്കിയ വിദ്യാർഥികള്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി അവരെ ജി.എസ്.ടി വിദഗ്‌ധ ഉപദേശക്കാരാക്കുക എന്നതാണ് പദ്ധതി ഉദ്ദേശിക്കുന്നത്. നാഷനല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിം വർക്ക് അനുസരിച്ചുള്ള ലെവല്‍ 4ല്‍ ഉള്‍പ്പെടുന്ന കോഴ്‌സാണിത്. ബി.എഫ്.എസ് ഐ സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച കോഴ്‌സ് രാജ്യത്തെ പ്രമുഖ ഓഹരി വിപണി സ്ഥാപനമായ ബി.എസ്.ഇ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സും 150 മണിക്കൂര്‍ ഇേൻറണ്‍ഷിപ്പും പൂര്‍ത്തിയാക്കുന്ന വിദ്യാർഥികള്‍ക്ക് ജി.എസ്.ടി സംബന്ധമായ എല്ലാ രേഖകളും നടപടിക്രമങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം ലഭിക്കും. എന്നാൽ, പത്തനംതിട്ട ജില്ലയിൽനിന്ന് വിദ്യാർഥികൾ കുറവായിരുന്നു. വന്നവരിൽ ഭൂരിഭാഗവും നേരത്തേ ബി.കോം ജയിച്ചവരോ പഠനം ഉപേക്ഷിച്ചവരോ ആയിരുന്നു. അസാപിെൻറ മാനദണ്ഡം പാലിച്ചുള്ള അപേക്ഷകർ കുറവായതിനെ തുടർന്ന് ഇവിടെ കോഴ്സ് വേണ്ടെന്ന് വെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.