കുമളി: വന്യജീവി സേങ്കതത്തിൽ ശബ്ദരഹിത മാറ്റങ്ങൾക്ക് വഴിതുറന്ന് സോളാർ ഒാേട്ടാ പ്രവർത്തനത്തിനു തയാറാകുന്നു. തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് യാത്ര ചെയ്യാൻ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഒാേട്ടായാണ് വനംവകുപ്പ് വാങ്ങിയത്. ബോട്ട് ലാൻഡിങ് മുതൽ തേക്കടി ചെക്പോസ്റ്റ് വരെയാണ് ഒാേട്ടാ സർവിസ് നടത്തുക. വൈദ്യുതിയിൽനിന്ന് നേരിട്ട് ചാർജ് ചെയ്തും സോളാർ പാനൽ ഉപയോഗിച്ച് വൈദ്യുതി സംഭരിച്ചും ഒാേട്ടാ പ്രവർത്തിപ്പിക്കാനാകും. ആദ്യഘട്ടത്തിൽ ഒരു ഒാേട്ടായാണ് വനമേഖലയിലൂടെ ഒാടിത്തുടങ്ങുക. വിജയകരമെന്ന് വ്യക്തമായാൽ കൂടുതൽ ഒാേട്ടാകൾ വാങ്ങും. ഇതിനുശേഷം ഇപ്പോഴുള്ള വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കും. പൂർണമായും ശബ്ദരഹിത യാത്രാസൗകര്യം ഒരുക്കുകയാണ് വനംവകുപ്പിെൻറ ലക്ഷ്യം. ഇതിെൻറ ആദ്യപടിയായി വന്യജീവി സേങ്കതത്തിലെ വാഹന പാർക്കിങ് പുറത്തേക്ക് മാറ്റുകയും സ്വകാര്യ വാഹനങ്ങൾക്ക് വനമേഖലയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പുതുതായി തേക്കടിയിലെത്തിയ ഒാേട്ടാ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി വൈകാതെ ഒാടിത്തുടങ്ങുമെന്ന് തേക്കടി റേഞ്ച് ഒാഫിസർ സജീവൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.