എം.ജി സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പ്: 132 കോളജുകളിൽ 127ലും എസ്.എഫ്.ഐ

കോട്ടയം: എം.ജി സർവകലാശാലക്കുകീഴിലെ കോളജുകളിലെ യൂനിയൻ െതരഞ്ഞെടുപ്പിൽ എസ്.എഫ്.െഎക്ക് മികച്ച വിജയം. െതരഞ്ഞെടുപ്പ് നടന്ന 132 കോളജുകളിൽ 127ലും യൂനിയൻ ഭരണം എസ്.എഫ്.ഐ കരസ്ഥമാക്കി. ചരിത്രത്തിലാദ്യമായി കോന്നി എൻ.എസ്.എസ് കോളജ് എ.ബി.വി.പിയിൽനിന്നും ചങ്ങനാശ്ശേരി എസ്.ബി കെ.എസ്.യുവിൽനിന്നും പിടിച്ചെടുത്തു. മൂലമറ്റം സ​െൻറ് ജോസഫ്, തൊടുപുഴ ഐ.എച്ച്.ആർ.ഡി, മുരുക്കശ്ശേരി പാവനാത്മ, മുരിക്കാശ്ശേരി മാർ സ്ലീവ, ആലുവ യു.സി, ബി.എ.എം മല്ലപ്പള്ളി, ചിറ്റാർ കോളജ്, കാത്തലിക് കോളജ് എന്നിവിടങ്ങളിൽ മിന്നുന്ന വിജയമാണ് എസ്.എഫ്.ഐ നേടിയതെന്ന് സംസ്ഥാന സെക്രട്ടറി എം. വിജിൻ അവകാശപ്പെട്ടു. സ​െൻറ് ജോസഫ് അക്കാദമി ഓഫ് ഫിസിക്കൽ എജുക്കേഷൻ മൂലമറ്റം, ഐ.എച്ച്.ആർ.ഡി കുട്ടിക്കാനം, എസ്.എസ്.എം, എസ്.എൻ പാമ്പനാർ, അയ്യപ്പ പീരുമേട്, തൃപ്പൂണിത്തറ ആർ.എൽ.വി, അൽ-അമീൻ കോളജ് എടത്തല, എസ്.എസ് കോളജ്, രണ്ടാർക്കര എച്ച്.എം, ഇന്ദിരഗാന്ധി കോളജ്, മാർ ഏലിയാസ്, സ​െൻറ് മേരീസ്, ബി.എം.സി ലോ കോളജ്, എസ്.എൻ.ജി.െഎ എസ്.ടി ആർട്സ് കോളജ്, മാത കോളജ്, ഗുജറാത്തി കോളജ്, സ​െൻറ് തോമസ് കോളജ് പുത്തൻകുരിശ്, തൃക്കാക്കര കെ.എം.എം കോളജ്, എസ്.എൻ.ജി.ഐ എസ്.ടി എൻജിനീയറിങ് കോളജ്, ഡി.ബി, മാർത്തോമ, ശ്രീമഹാദേവ, കൊതവറ, ഡി.ബി തലയോലപ്പറമ്പ്, ഫിഷറീസ് കോളജ്, കീഴൂർ ഡി.ബി, ഐ.എച്ച്.ആർ.ഡി, കെ.ഇ, സ​െൻറ് സ്റ്റീഫൻസ് കോളജ് ഉഴവൂർ, ഹെൻട്രി ബേക്കർ കോളജ്, കാഞ്ഞിരപ്പള്ളി ഐ.എച്ച്.ആർ.ഡി, സ​െൻറ് ജോസഫ് കോളജ് മണർക്കാട്, നാട്ടകം ഗവ. കോളജ്, കോട്ടയം സി.എം.എസ്, എസ്.എൻ കുമരകം, എസ്.എൻ ചാന്നാനിക്കാട്, എം.ഇ.എസ് പാമ്പാടി, എം.ജി യൂനിവേഴ്സിറ്റി കാമ്പസ്, പി.ആർ.ഡി.എസ്, സ​െൻറ് ജോസഫ് എന്നീ കോളജുകളിൽ എതിരില്ലാതെയായിരുന്നു വിജയം. എറണാകുളം മഹാരാജാസ്, വിയന്ന, അക്വിനാസ്, ഗവ. ആർട്സ് തൃപ്പൂണിത്തറ, ഗവ. സംസ്‌കൃത, നിർമല ആർട്സ് കോളജ്, എസ്.എൻ ലോ കോളജ്, പി.എം. ജേക്കബ് മെമ്മോറിയൽ, അറഫ, എം.എ കോതമംഗലം, എൽദോ മാർ ബസേലിയസ്, മൗണ്ട് കാർമൽ, മാർ ബസേലിയസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് നെല്ലിമറ്റം, ശ്രീ ധർമശാസ്ത, ഐ.എൽ.എം, ശ്രീ ശങ്കരാചാര്യ കാലടി, സ​െൻറ് ആൻസ് അങ്കമാലി, ബി.എം.സി ആർട്സ് ആൻഡ് സയൻസ്, എസ്.എൻ.എം കോളജ്, ഭാരത് മാത തൃക്കാക്കര, അടിമാലി എം.ബി, കാർമൽഗിരി അടിമാലി, ഗവ. കോളജ് മൂന്നാർ, മറയൂർ ഐ.എച്ച്.ആർ.ഡി, കട്ടപ്പന ഐ.എച്ച്.ആർ.ഡി, ഹോളിക്രോസ്, സഹ്യജ്യോതി, ഗിരിജ്യോതി, ഏറ്റുമാനൂരപ്പൻ, പി.എം.ജി, മംഗളം, രാമപുരം കോളജ്, അരുവിത്തറ കോളജ്, എസ്.ബി കോളജ് ചങ്ങനാശ്ശേരി, എൻ.എസ്.എസ് ചങ്ങനാശ്ശേരി, എസ്.വി.ആർ വാഴൂർ, കോഴഞ്ചേരി സ​െൻറ് തോമസ് , ഇലന്തൂർ ഗവ. കോളജ്, ബി.കോം കോളജ്, സ​െൻറ് തോമസ് കോന്നി, വി.എൻ.എസ്, സ്റ്റാർസ് കോളജ്, എസ്.എൻ.ഡി.പി, എസ്.എ.എസ്, സ​െൻറ് തോമസ് റാന്നി, സ​െൻറ് തോമസ് ഇടമുറി, മുസലിയാർ, ആലപ്പുഴ സ​െൻറ് അലോഷ്യസ് തുടങ്ങിയ കോളജുകളില്‍ മുഴുവന്‍ സീറ്റും എസ്.എഫ്.ഐ കരസ്ഥമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.