വാട്​സ്​ആപ്​ വിവാദം; വിഷം കഴിച്ച പൊലീസുകാരൻ മരിച്ചു

അടിമാലി: വിഷം കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പൊലീസുകാരൻ മരിച്ചു. അടിമാലി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എസ്. റെജിയാണ് (46) പാലക്കാട് ജില്ല ആശുപത്രിയിൽ മരിച്ചത്. ചൊവ്വാഴ്ച പുലർച്ച 3.30നായിരുന്നു മരണം. വാട്സ്ആപ്പിൽ റെജിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സഹപ്രവർത്തകൻ പോസ്റ്റ് ഇട്ടതിൽ മനംനൊന്ത് റെജി നാടുവിട്ടിരുന്നു. സംഭവത്തിൽ അടിമാലി സ്റ്റേഷനിലെ എ.എസ്.ഐയെ സസ്പെൻഡ് ചെയ്ത ദിവസമാണ് ലീവെടുത്ത് റെജി സ്റ്റേഷനിൽനിന്ന് പോയത്. രണ്ടു ദിവസമായി റെജിയെക്കുറിച്ച് വിവരം ലഭിക്കാതെവന്നതോടെ ഭാര്യ ജില്ല പൊലീസ് മേധാവിക്ക് പരാതിനൽകി. അടിമാലി പൊലീസ് കേെസടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് റെജി വിഷം കഴിച്ച് പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിയതായി വിവരം ലഭിച്ചത്. തുടർന്ന് അടിമാലി എസ്.ഐ സന്തോഷ് സജീവി​െൻറ നേതൃത്വത്തിൽ ആശുപത്രിയിലെത്തി മൊഴിയെടുത്തു. വാട്സ്ആപ് വിവാദവും ഒരാളുടെ സസ്പെൻഷനും മൂലമുള്ള മനോവിഷമമാണ് കാരണമെന്ന് മൊഴിയിൽ ഉള്ളതായി അടിമാലി സി.ഐ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതുസംബന്ധിച്ച് വിശദ അന്വേഷണത്തിന് അടിമാലി സി.ഐയെ ജില്ല പൊലീസ് മേധാവി ചുമതലപ്പെടുത്തി. പഴയരിക്കണ്ടം കണിയാംപറമ്പിൽ കുടുംബാംഗമാണ് റെജി. ഭാര്യ: റോഷ്നി. മക്കൾ: സാവിത, ഭവൻ. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പഴയരിക്കണ്ടത്ത് സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.