സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: -കോടതിവിധി സര്‍ക്കാറിെൻറ സത്യസന്ധതക്ക് കിട്ടിയ അംഗീകാരം -കെ.കെ. ശൈലജ സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: -കോടതിവിധി സര്‍ക്കാറിെൻറ സത്യസന്ധതക്ക് കിട്ടിയ അംഗീകാരം -കെ.കെ. ശൈലജ തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സര്‍ക്കാറിെൻറ നിലപാടുകളോട് അനുകൂല സമീപനങ്ങളാണ് കോടതിയില്‍നിന്ന് ഉണ്ടായിരിക്കുന്നതെന്നും ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച ഫീസ് കോടതി അംഗീകരിച്ചതും സ്വാഗതാര്‍ഹമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഫീ െറഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഏകീകൃതഫീസ് കോടതി ശരിെവച്ചു. ബാങ്ക് ഗാരൻറി ഒഴിവാക്കണമെന്നും ഒരു അലോട്ട്മെൻറ് കൂടി അനുവദിക്കണെമെന്ന സര്‍ക്കാറിെൻറ വാദം കോടതി അംഗീകരിച്ചു. രണ്ടാം ഘട്ട അലോട്ട്മെൻറ് ആഗസ്റ്റ് 24ന് അവസാനിക്കുന്ന മുറക്ക് 25,26 തീയതികളില്‍ വീണ്ടും ഓപ്ഷന്‍ നല്‍കുന്നതിനും 27, 28 തീയതികളില്‍ മൂന്നാം ഘട്ട അലോട്ട്മെൻറ് നടത്തുന്നതിനും കോടതി സമ്മതിച്ചു. സര്‍ക്കാര്‍ നേരത്തേ നിശ്ചയിച്ച പോലെ 31ന് അലോട്ട്മെൻറ് പ്രക്രിയ പൂര്‍ത്തിയാവും. സർക്കാർ കുട്ടികളെ കൊള്ളയടിക്കാൻ ശ്രമിച്ചപ്പോൾ രക്ഷക്കെത്തിയത് ഹൈകോടതി -രമേശ് ചെന്നിത്തല തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിൽ കുട്ടികളെ കൊള്ളയടിക്കാൻ സർക്കാർ കൂട്ടുനിന്നപ്പോൾ ഹൈകോടതി രക്ഷക്കെത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. സ്വാശ്രയ പ്രവേശനത്തിന് പുതിയ മാർഗനിർദേശം പുറപ്പെടുവിച്ചു കൊണ്ടുള്ള ഹൈകോടതി വിധി സ്വാഗതാർഹമാണ്. സ്വാശ്രയ പ്രവേശന പ്രശ്നം വഷളാക്കുകയും വിദ്യാർഥികളുടെ ഭാവി പന്താടുകയും ചെയ്തതിന് രൂക്ഷ ഭാഷയിലാണ് ഹൈകോടതി സർക്കാറിനെ വിമർശിച്ചത്. എന്നിട്ടും കോടതി വിധി വൻവിജയമെന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രി ഏതു ലോകത്താണ് ജീവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല. സർക്കാർ മാനേജ്മെൻറുകളുടെ ൈകയിലെ കളിപ്പാവയായി മാറുകയാണ് ചെയ്തത് എന്നാണ് കോടതി പറഞ്ഞത്. സർക്കാറിെൻറ കള്ളക്കച്ചവടമാണ് ഇതോടെ പുറത്തായിരിക്കുന്നത്. ഇത്രയൊക്കെ വിമർശനം ഏറ്റുവാങ്ങിയ ആരോഗ്യമന്ത്രി എത്രയും പെട്ടെന്ന് രാജിെവച്ചൊഴിയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.