ഭർത്താവ് ഭാര്യയെ തടിക്കഷണംകൊണ്ട് അടിച്ചു; മരിച്ചെന്ന് കരുതി വിഷം കഴിച്ചു *ഇരുവരും ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കടുത്തുരുത്തി: കുടുംബവഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചു. ഭാര്യ മരിച്ചെന്നുകരുതി ഭർത്താവ് വിഷം കഴിച്ചു. ഇരുവരെയും ഗുരുതാരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ പെരുവ അവർമയിലാണ് സംഭവം. അവർമ മൈലെള്ളുംതടത്തിൽ ആൻറണി അഗസ്റ്റിൻ (ജോണി -62), ഭാര്യ ചിന്നമ്മ (60) എന്നിവരെയാണ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. വീട്ടിൽ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും തുടർന്ന് ജോണി തടിക്കഷണംകൊണ്ട് ചിന്നമ്മയുടെ തലക്ക് അടിക്കുകയുമായിരുന്നു. അടിയേറ്റ് ബോധംകെട്ട ചിന്നമ്മ മരിച്ചെന്നുകരുതി ജോണി വീട്ടിലുണ്ടായിരുന്ന വിഷം കഴിച്ചു. ചിന്നമ്മയുടെ തലക്കും നെറ്റിക്കുമാണ് അടിയേറ്റത്. ബഹളം കേട്ട് ഓടിക്കൂടിയ അയൽക്കാരും നാട്ടുകാരുമാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്. ഇരുവരും വീട്ടിൽ സ്ഥിരം വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. വെള്ളൂർ എസ്.ഐ കെ.ആർ. മോഹൻദാസിെൻറ നേതൃത്വത്തിൽ പൊലീസ് കോട്ടയം മെഡിക്കൽ കോളജിലെത്തി മജിസ്േട്രറ്റിെൻറ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.