ബാലാവകാശ കമീഷൻ തർക്കത്തിനിടെയിലും ഏകാംഗമായി വിവരാവകാശ കമീഷൻ

പത്തനംതിട്ട: സംസ്ഥാന ബാലാവകാശ കമീഷനിലെ നിയമനത്തെച്ചൊല്ലി വിവാദം ഉയരുേമ്പാഴും അംഗങ്ങൾ ഇല്ലാതെ വിവരാവകാശ കമീഷൻ. ആറംഗങ്ങൾ വേണ്ട വിവരാവകാശ കമീഷൻ ഏകാംഗ കമീഷനായിട്ട് വർഷമൊന്ന് കഴിഞ്ഞു. ആയിരക്കണക്കിനു പരാതികൾ കമീഷനിൽ കെട്ടിക്കിടക്കുകയും ചെയ്യുന്നു. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് മാനദണ്ഡം പാലിക്കാതെ നിയമിച്ചതാണ് വിവരാവകാശ കമീഷൻ കോടതി കയറാൻ കാരണമായത്. ഇതോടെ അംഗങ്ങളുടെ നിയമനം തടസ്സപ്പെട്ടു. മുഖ്യകമീഷനെ മാത്രമാണ് നിയമിക്കാൻ കഴിഞ്ഞത്. സിബി മാത്യൂസ് 2016 ഏപ്രിലിൽ വിരമിച്ചതിനെ തുടർന്ന് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ വിന്‍സണ്‍ എം. പോള്‍ ആ സ്ഥാനത്ത് എത്തി. ഇപ്പോൾ ഇദ്ദേഹം മാത്രമാണ് കമീഷനിലുള്ളത്. ആലപ്പുഴ ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന എബി കുര്യാക്കോസ്, കെ.പി.സി.സി സെക്രട്ടറി അബ്ദുൽ മജീദ്, ജനതാദള്‍ സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം അങ്കത്തില്‍ ജയകുമാര്‍, വിശ്വകർമസഭ നേതാവ് പി.ആര്‍. ദേവദാസ്, കേരള കോണ്‍ഗ്രസ് നോമിനി റോയ്‌സ് ചിറയില്‍ എന്നിവരെയാണ് വിവരാവകാശ കമീഷനിലേക്ക് നിയമിച്ചത്. അപേക്ഷ ക്ഷണിച്ചായിരുന്നു നിയമനമെങ്കിലും അതിൽ മാനദണ്ഡം പാലിച്ചില്ലെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.