മായം കലർന്ന പാൽ; കർശന നടപടിക്ക്​ ക്ഷീരവികസന വകുപ്പ്​

തൊടുപുഴ: മായം കലർന്ന പാൽ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നത് തടയാൻ ക്ഷീരവികസന വകുപ്പ് കർശന നടപടിക്ക്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്ന പാലി​െൻറ സാമ്പിളുകൾ പരിശോധിച്ചതിൽ ചിലത് ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കർശന ഗുണനിലവാര പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്ത് ആവശ്യമുള്ള മുഴുവൻ പാലും ഇവിടെ ഉൽപാദിപ്പിക്കാൻ കഴിയാറില്ല. ഏകദേശം 87 ലക്ഷം ലിറ്റർ പാലാണ് പ്രതിദിനം ആവശ്യമുള്ളത്. എന്നാൽ 78 ലിറ്റർ മാത്രമാണ് സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത്. കൂടുതലും തമിഴ്നാട്ടിൽനിന്നാണ് കേരളത്തിലേക്ക് ആവശ്യമായ പാൽ എത്തുന്നത്. ലഭ്യതയനുസരിച്ച് കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് പാൽ കൊണ്ടുവരാറുണ്ട്. ഗുണമേന്മ ഉറപ്പാക്കാൻ ക്ഷീരവികസന വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പുമാണ് നടപടി സ്വീകരിച്ചത്. അതിർത്തി ചെക്ക് പോസ്റ്റുകൾ പരിശോധന കർശനമാക്കുന്ന ഒാണക്കാലത്ത് മായം ചേർന്ന പാലി​െൻറ വരവ് നിലക്കാറുണ്ട്. ഇത്തവണ ഒാണക്കാലത്തേക്ക് മാത്രമായി പാലക്കാട് ജില്ലയിലെ വാളയാർ, ഇടുക്കി ജില്ലയിലെ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിലെ പാറശാല എന്നിവിടങ്ങളിൽ താൽക്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിച്ച് പരിശോധന ആരംഭിച്ചു. ഇൗ സ്ഥലങ്ങളിൽ സ്ഥിരം ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കാൻ നടപടി പുരോഗമിക്കുകയാണ്. 2016--17ൽ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കൊണ്ടുവന്ന പാലി​െൻറ 152 സാമ്പിൾ ശേഖരിക്കുകയും പരിശോധനയിൽ ഒരെണ്ണം ഗുണനിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ചെക്ക് പോസ്റ്റുകളിൽ പാൽ പരിശോധനക്ക് സ്ഥിരം സംവിധാനമില്ലാത്തതാണ് പ്രശ്നം. 2018 ഡിസംബറോടെ പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തമാക്കാനുള്ള കർമപരിപാടി ക്ഷീരവികസന വകുപ്പ് നടപ്പാക്കിവരുകയാണ്. മിൽക്ക് ഷെഡ് െഡവലപ്മ​െൻറ് പദ്ധതി, തീറ്റപ്പുൽ കൃഷി വികസന പദ്ധതി, ക്ഷീരസഹകരണ സംഘങ്ങൾക്ക് സഹായപദ്ധതി തുടങ്ങി ഗ്രാമപഞ്ചായത്തുകൾ വഴി നടപ്പാക്കുന്ന പദ്ധതികളിലൂടെ സംസ്ഥാനത്തിന് ആവശ്യമായ പാൽ ഇവിടെത്തന്നെ ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അഫ്സൽ ഇബ്രാഹിം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.