ശബരിഗിരി പദ്ധതി പ്രദേശത്ത് കനത്ത മഴ

ചിറ്റാർ: കിഴക്കൻ മേഖലയിൽ കനത്ത മഴ. ശബരിഗിരി പദ്ധതി പ്രദേശത്തെ മൂന്നു ദിവസമായി പെയ്യുന്ന ശക്തമായ മഴയിൽ ജലസംഭരണികളിൽ ജലനിരപ്പ് ഉയർന്നു. ഞായറാഴ്ച 31 ശതമാനമായിരുന്നു ജലനിരപ്പ്. കഴിഞ്ഞ വർഷം ഈ ദിവസം 59.63 ശതമാനം ജലനിരപ്പുണ്ടായിരുന്നു. മൂന്നു ദിവസമായി പെയ്ത മഴയത്താണ് ഇത്രയും ഇലനിരപ്പ് ഉയർന്നത്. പദ്ധതി പ്രദേശത്തെ പ്രധാന ജലസംഭരണിയായ 981.45 മീറ്റർ ശേഷിയുള്ള കക്കി- ആനത്തോട് അണക്കെട്ടിൽ 955.301മീറ്ററും 986.66 മീറ്റർ ശേഷിയുള്ള കൊച്ചുപമ്പ അണക്കെട്ടിൽ 965.75 മീറ്ററുമാണ് ജലനിരപ്പ്. കൊച്ചുപമ്പയിൽ 25 മില്ലിമീറ്ററും കക്കി- ആനത്തോട്ടിൽ 41 മില്ലിമീറ്ററും മഴ പെയ്തു. മൂഴിയാർ ശബരിഗിരി പവർ ഹൗസിൽ അഞ്ചാം നമ്പർ ജനറേറ്റർ വാർഷിക അറ്റകുറ്റപ്പണി നടക്കുകയാണ്. ഈ മാസം 30ന് പണി പൂർത്തീകരിക്കും. ശേഷിക്കുന്ന അഞ്ചു ജനറേറ്ററും പീക്ലോഡു സമയത്ത് പ്രവർത്തിക്കുന്നുണ്ട്. കാലവർഷം ശക്തമായെങ്കിൽ മാത്രമേ സംഭരണികളിലെ ജലനിരപ്പിൽ ഇനി ഉയർച്ചയുണ്ടാവുകയുള്ളു. വർഷങ്ങൾക്കു ശേഷമാണ് സംഭരണിയിലെ ജലനിരപ്പ് ഇത്രയധികം താഴുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.